കായികം

'കൂടുതല്‍ സമയവും ഒറ്റയ്ക്കാണ്, എനിക്ക് സുരക്ഷാ ഭീഷണിയുണ്ട്'; ആയുധം കൈയില്‍ വെക്കാനുള്ള ലൈസന്‍സ് തേടി ക്യാപ്റ്റന്‍ കൂളിന്റെ ഭാര്യ

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി; മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണി ആയുധം കൈവശം വെക്കാനുള്ള ലൈസന്‍സിനായി അപേക്ഷ നല്‍കി. റാഞ്ചി ജില്ല ഭരണകൂടത്തിനാണ് ലൈസന്‍സിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് ലൈസന്‍സിന് സമര്‍പ്പിച്ചിരിക്കുന്നത്. 

റാഞ്ചിയില്‍ കൂടുതല്‍ സമയവും താന്‍ ഒറ്റക്കായിരിക്കുമെന്നും അതുകൊണ്ട് തോക്ക് കൈവശം വെക്കാനുള്ള അനുമതി വേണമെന്ന് പറഞ്ഞാണ് സാക്ഷി അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ജോലിക്കും മറ്റും താന്‍ ഒറ്റയ്ക്കാണ് പോകേണ്ടത്. സുരക്ഷാ ഭീഷണിയുള്ളതായി സംശയമുണ്ട് സാക്ഷി അപേക്ഷയില്‍ കുറിച്ചു. എംഎസ് ധോണിയ്ക്ക് ആയുധം കൈയില്‍ വെക്കാനുള്ള ലൈസന്‍സുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ