കായികം

ചരിത്രമെഴുതി ഇന്ത്യന്‍ ബാലന്‍; ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയില്‍ പ്രഗ്നാനന്ദ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാന്‍ഡ് മാസ്റ്ററെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ആര്‍ പ്രഗ്നാനന്ദ. 12 വയസും 10 മാസവും 13 ദിവസവും പിന്നിട്ടപ്പോഴാണ് പ്രഗ്നാനന്ദയുടെ നേട്ടം. ഉക്രൈന്‍ താരം സെര്‍ജി കര്യാകിന്‍ 1990ല്‍ 12  വയസും ഏഴ് മാസവും പിന്നിട്ടപ്പോള്‍ റെക്കോര്‍ഡിട്ടതാണ് ഒന്നാമത്. 
ഇറ്റലിയില്‍ നടക്കുന്ന ഗ്രെഡിന്‍ ഓപണ്‍ ചെസ് പോരാട്ടത്തില്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരത്തിന്റെ അപൂര്‍വ നേട്ടം.  എട്ടാം റൗണ്ട് മത്സരത്തില്‍ ഇറ്റാലിയന്‍ താരം ലുക്ക മൊറാനിയെ കീഴടക്കി അവസാന റൗണ്ടിലെത്തിയാണ് പ്രഗ്നാനന്ദയുടെ കുതിപ്പ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ബഹുമതിയും ഈ ചെന്നൈക്കാരന്‍ ബാലന് സ്വന്തം. 
ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ് പ്രഗ്നാനന്ദയെ തന്റെ ട്വിറ്റര്‍ പേജിലൂടെ അഭിനന്ദിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍