കായികം

നെഹ്‌റു ട്രോഫിയുടെ ആവേശത്തിനൊപ്പം ചേരാന്‍ സച്ചിനെത്തും; എത്തുന്നത് ഇംഗ്ലണ്ട് പരമ്പര റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ മുഖ്യാതിഥിയായി സച്ചിന്‍ തെണ്ടുല്‍ക്കറെത്തും.  ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പര കാണുന്നത് റദ്ദാക്കിയാകും സച്ചിന്‍ ആലപ്പുഴയിലെത്തുക എന്ന ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

ഓഗസ്റ്റ് പതിനൊന്നിനാണ് നെഹ്‌റു ട്രോഫി. നെഹ്‌റു ട്രോഫി ജലോത്സവത്തോടൊപ്പം കേരള ബോട്ട് റേസ് ലീഗ് നടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നെഹ്‌റു ട്രോഫി ജലമേളയാണ് കേരള ബോട്ട് റേസ് ലീഗിന്റെ യോഗ്യതാ മത്സരം. 

നെഹ്‌റു ട്രോഫിയില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങളിലെത്തുന്ന വള്ളങ്ങള്‍ ലീഗില്‍ നടക്കുന്ന 12 മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും. ഈ 12 മത്സരങ്ങളിലേയും പ്രകടനം വിലയിരുത്തിയാകും ലീഗ് ചാമ്പ്യനെ നിശ്ചയിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം