കായികം

ഹൃദയാഘാതത്തെ തുടര്‍ന്ന് മറഡോണ മരിച്ചുവെന്ന വ്യാജ വാര്‍ത്ത; ഓഡിയോ ക്ലിപ്പിന് പിന്നാലെ പാഞ്ഞ് ഇതിഹാസം

സമകാലിക മലയാളം ഡെസ്ക്

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മരിച്ചുവെന്ന റിപ്പോര്‍ട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിയുമായി മറഡോണ. ഹൃദയാഘാതത്തെ തുടര്‍ന്ന് മറഡോണ മരിച്ചു എന്ന റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളുന്ന ഓഡിയോ ക്ലിപ്പിന്റെ സൃഷ്ടാക്കളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10,800 ഡോളറാണ് മറഡോണ വാഗ്ദാനം ചെയ്യുന്നത്. 

സ്പാനിഷ് ഭാഷയിലെ ഓഡിയോ ക്ലിപ്പിലൂടെയായിരുന്നു മറഡോണ മരിച്ചുവെന്ന റിപ്പോര്‍ട്ട് പ്രചരിച്ചത്. നൈജിരിയയ്‌ക്കെതിരായ അര്‍ജന്റീനയുടെ ജയം ആഘോഷിക്കുന്നതിന് ഇടയില്‍ മറഡോണയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മറഡോണ മരിച്ചുവെന്ന ഓഡിയോ ക്ലിപ് പ്രചരിച്ചത്. 

താന്‍ മരിച്ചുവെന്ന് പറയുന്ന ഓഡിയോ ക്ലിപ് വൈറലായതില്‍ മറഡോണയ്ക്ക് അതൃപ്തിയുണ്ട്. അതിനെ തുടര്‍ന്നാണ് നിയമനടപടിയിലേക്ക് കടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മറഡോണയുടെ അഭിഭാഷശഷകനായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും

പുരോഗതിയുണ്ട്,പതഞ്ജലിയുടെ മാപ്പപേക്ഷയില്‍ സുപ്രീംകോടതി; ഉപയോഗിച്ച ഭാഷയില്‍ തൃപ്തി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്