കായികം

'നിങ്ങള്‍ക്ക് വേണ്ടി ജയിക്കേണ്ടതായിരുന്നു, മാപ്പ്'; ആരാധകരോട് മാപ്പ് പറഞ്ഞ് ജിങ്കന്‍

സമകാലിക മലയാളം ഡെസ്ക്

യിച്ച് മടങ്ങാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് അവസാന കളിക്ക് ഇറങ്ങിയത്. എന്നാല്‍ കലിപ്പടക്കാനാവാതെ ബാംഗ്ലൂര്‍ എഫ്‌സിയോട് പരാജയം ഏറ്റുവാങ്ങി കൊമ്പന്മാര്‍ മടങ്ങി. പുറത്താകുമെന്ന് അറിയാമായിരുന്നിട്ടും അവസാന നിമിഷം വരെ ബ്ലാസ്റ്റേഴ്‌സിനൊപ്പം നിന്ന ആരാധകരാണ് ശരിക്കും മാസ്. അവസാന കളി പരാജയപ്പെട്ടതോടെ ആരാധകരോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്തേഷ് ജിങ്കന്‍. 

'ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ജയിക്കണമായിരുന്നു. ആരാധകര്‍ക്ക് വേണ്ടി ആ 3 പോയിന്റ് ഞങ്ങള്‍ക്ക് സ്വന്തമാക്കണമായിരുന്നു. ആരാധകരുടെ ഭാഗത്തു നിന്നും കിട്ടിയ പിന്തുണ വിലമതിക്കാനാകാത്തതാണ്. അവര്‍ ആ ജയം അര്‍ഹിച്ചിരുന്നു. അവരെ നിരാശരാക്കിയതില്‍ വിഷമമുണ്ട്. കൂടാതെ സൂപ്പര്‍കപ്പിലേക്കുള്ള യോഗ്യതയ്ക്കും ആ ജയം അനിവാര്യമായിരുന്നു' ജിങ്കന്‍ പറഞ്ഞു.

അവസാനത്തെ കളിയില്‍ ജയിച്ച് തലഉയര്‍ത്തി പ്രീയപ്പെട്ട ടീം മടങ്ങുന്നത് കാണാന്‍ നിരവധി ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് ബാംഗളൂരുവിലെ ശ്രീ കണ്ഡീരവ സ്റ്റേഡിയത്തില്‍ എത്തിയത്. എന്നിട്ടും ആരാധകര്‍ ആഗ്രഹിച്ച പോലുള്ള പ്രകടനം പുറത്തെടുക്കാന്‍ ടീമിനായില്ല. കളിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അത് മുതലാക്കാന്‍ തങ്ങള്‍ക്കായില്ലെന്ന് ജിങ്കന്‍ തുറന്നു സമ്മതിച്ചു. ഇനി സൂപ്പര്‍കപ്പിലേക്കുള്ള പോരാട്ടത്തിനായി തയാറെടുക്കുകയാണ് ലക്ഷ്യമെന്നും നായകന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി