കായികം

കൈകള്‍ മുകളിലേക്കുയര്‍ത്തി അഫ്രീദിയുടെ ആഘോഷം,പേര് ഓര്‍ത്തു വെച്ചോളാന്‍ ക്രിക്കറ്റ് ലോകത്തോട് ഷഹീന്‍ ആഫ്രീദി

സമകാലിക മലയാളം ഡെസ്ക്

ലോക ക്രിക്കറ്റില്‍ അഫ്രീദി എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു മുഖം മാത്രമായിരിക്കും ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് ഇതുവരെ എത്തിയിട്ടുണ്ടാവുക. സ്റ്റേഡിയത്തിന്റെ പല കോണുകളിലേക്കും ബൗളര്‍മാരെ പായിക്കുന്ന അഫ്രീദി. വിക്കറ്റ് പീഴുതതിന് ശേഷം ഇരുകയും മുകളിലേക്കുയര്‍ത്തി ജയം ആഘോഷിക്കുന്ന ഷാഹിദ് അഫ്രീദി. എന്നാലിപ്പോള്‍ ആ പേരിന്റെ മോണോപ്പോളി അഫ്രീദിയില്‍ നിന്നും അങ്ങ് പൊയ്‌പ്പോവുകയാണ്. 

പതിനേഴുകാരനായ ഷഹീന്‍ അഫ്രീദിയാണ് പാക് ക്രിക്കറ്റ് ലോകത്ത് നിന്നും ലോക ക്രിക്കറ്റിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പാക് ആഭ്യന്തര ക്രിക്കറ്റ് മത്സരത്തില്‍ അരങ്ങേറ്റ കളിയില്‍ തന്നെ എട്ട് വിക്കറ്റ് പിഴുതായിരുന്നു ഷഹീന്‍ അഫ്രീദി വരവറിയിച്ചത്. കഴിഞ്ഞ ദിവസം ഈ കുട്ടി അഫ്രീദിയുടെ ബൗളിങ്ങിന്റെ ചൂട് ലോകം കണ്ടു. 

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ട്വിന്റി20 ക്രിക്കറ്റില്‍ ഇതുവരെ കാണാത്ത തരത്തിലെ ബൗളിങ്ങായിരുന്നു അഫ്രീദിയില്‍ നിന്നും പിറന്നത്. നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നേടിയത് അഞ്ച വിക്കറ്റ്. ലാഹോര്‍ ക്വലന്ദാര്‍സിന് വേണ്ടിയാണ് അഫ്രീദി കളിക്കുന്നത്. 

മുള്‍ട്ടാന്‍ സുല്‍ത്താന്റെ ബാറ്റിങ്ങ് നിരയെ അഫ്രീദി തകര്‍ത്തെറിഞ്ഞു. ഈ അഫ്രീദിയെ അഭിനന്ദിച്ച് ഷാഹിദ് അഫ്രീദിയുമെത്തി. ചാമ്പ്യന്‍ ഇന്‍ ദി മേക്കിങ് എന്നായിരുന്നു ഷാഹിദ് അഫ്രീദിയുടെ ട്വീറ്റ്. ഷഹീന്‍ അഫ്രീദി എന്ന പേര് ഓര്‍ക്കുക. വേള്‍ഡ് ക്ലാസ് ക്രിക്കറ്ററായി വരാനിരിക്കുകയാണെന്നും ക്രിക്കറ്റ് ആരാധകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം