കായികം

ക്രിസ്‌റ്റ്യാനോ ഡബിളടിച്ചു; റയലിന് തകർപ്പൻ ജയം

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ലാ ലീഗയിൽ എയ്ബറിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് റയലിന്റെ മുന്നേറ്റം. സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് റയൽ വിജയം സ്വന്തമാക്കിയത്. വിജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്താനും റയലിനായി. 30ആം മിനിറ്റിൽ നേടിയ ഗോളിലൂടെ റയലാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. മോഡ്രിച്ചിന്റെ പാസിൽ നിന്നായിരുന്നു ക്രിസ്‌റ്റ്യാനോയുടെ ഗോൾ.

എന്നാൽ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷം രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച എയ്ബർ തുടക്കത്തിൽ തന്നെ സമനില ഗോൾ സ്വന്തമാക്കി. പെഡ്രോ ലിയോൺ നൽകിയ കോർണർ ഹെഡ്ഡറിലൂടെ റാമീസ് ഗോളാക്കി മാറ്റുകയായിരുന്നു. പിന്നീട് വീജയത്തിനായി ഇരു ടീമുകളും ശക്തമായ പോരാട്ടം കാഴ്‌ച വച്ചെങ്കിലും ഭാഗ്യം റയലിനൊപ്പം നിന്നു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ മത്സരത്തിലെ രണ്ടാം ഗോൾ നേടിയ ക്രിസ്‌റ്റ്യാനോ ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു.

അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഓൾഡ് ട്രാഫോഡിൽ നടന്ന കരുത്തൻമാരുടെ പോരാട്ടത്തിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് വിജയം നേടി. ലിവർപൂളിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുണൈറ്റഡ് തോൽപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി