കായികം

നിരന്തര തോല്‍വിയില്‍ മനം മടുത്തു; സഹികെട്ട് താരങ്ങളെ കൈയേറ്റം ചെയ്ത് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

പാരിസ്: സ്വന്തം ടീം നിരന്തരം തോറ്റപ്പോള്‍ സഹികെട്ട ആരാധകര്‍ മൈതാനത്തിറങ്ങി താരങ്ങളെ കൈയ്യേറ്റം ചെയ്തു. ഫ്രഞ്ച് ലീഗ് 1 വണ്‍ മത്സരത്തിനിടെയാണ് തരം താഴ്ത്തലില്‍ എത്തി നില്‍ക്കുന്ന 'ലില്ലെ' ടീമിനാണ് ഇത്തരത്തില്‍ ഗതികേടുണ്ടായത്. 

ഒന്നാം ലീഗ് മത്സരത്തില്‍ മോന്റെര്‍പില്ലെറിന് എതിരെ 11 ന്റെ സമനില വഴങ്ങിയ ശേഷമാണ് ലില്ലെ ഫാന്‍സ് കളത്തില്‍ ഇറങ്ങി സ്വന്തം കളിക്കാര്‍ക്കെതിരെ തിരിഞ്ഞത്. ഫൈനല്‍ വിസില്‍ മുഴങ്ങിയതിനു പിന്നാലെ മൈതാനത്തേക്ക് ഇരച്ചു കയറിയ ആരാധകര്‍ മൈതാന മധ്യത്തേക്ക് ഓടി അടുക്കുകയായിരുന്നു.

സുരക്ഷാ വലയം ഭേദിച്ചായിരുന്നു ആരാധകര്‍ കളത്തിലിറങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിതി നിയന്ത്രണം വിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും എണ്ണത്തില്‍ കൂടുതലുള്ള ആരാധകര്‍ ഗ്രൗണ്ട് കൈയ്യടക്കുകയായിരുന്നു. മത്സരത്തില്‍ ലില്ലേയുടെ ഗോള്‍ നേടിയ നിക്കൊളാസ് പെപ്പയാണ് കാണികളുടെ ആക്രമണത്തിന് കൂടുതല്‍ ഇരയായത്.കളിക്കാരും റഫറിമാരും ഏറെ പണിപ്പെട്ടാണ് ഗ്രൗണ്ടിന് പുറത്ത് കടന്നത്. ലില്ലെ ഉടമ ജറാര്‍ഡ് ലോപ്പസ്, സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ മാര്‍ക് ഇഗ്ല എന്നിവര്‍ നോക്കി നില്‍ക്കെയാണ് ആക്രമണം നടന്നത്. ലീഗ് 1 ഇല്‍ നിലവില്‍ 19 ആം സ്ഥാനത്തുള്ള ടീം തരം താഴ്ത്തല്‍ ഭീഷണി നേരിടുകയാണ്. ഇതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?