കായികം

ലങ്കയെ പിന്തുടര്‍ന്ന് തറപറ്റിച്ചു; ആവേശം നിയന്ത്രണാതീതമായപ്പോള്‍ നാഗനൃത്തം കളിച്ച് മുഷ്ഫിക്വര്‍ റഹീം

സമകാലിക മലയാളം ഡെസ്ക്

നിഹദാസ് ട്രോഫിയില്‍ ലങ്കയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിക്കാന്‍ ബംഗ്ലാ കടുവകളെ സഹായിച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മുഷ്ഫിക്വര്‍ റഹീമിന്റെ ഇന്നിങ്‌സായിരുന്നു. 35 ബോളില്‍ നിന്നും 72 റണ്‍സ് നേടി മുഷ്ഫിക്വര്‍ മുന്നില്‍ നിന്നും നയിച്ചപ്പോള്‍ ലങ്ക ഉയര്‍ത്തിയ 215 റണ്‍സ് വിജയ ലക്ഷ്യം രണ്ട് ബോള്‍ ശേഷിക്കെ ബംഗ്ലാദേശ് മറികടന്നു. 

സമ്മര്‍ദ്ദത്തില്‍ നിന്നുകൊണ്ട് നാല് സിക്‌സും, അഞ്ച് ഫോറും പറത്തിയ മുഷ്ഫിക്വറിന്റെ ഇന്നിങ്‌സിനെ ക്രിക്കറ്റ് ലോകം പ്രശംസിക്കുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത് അദ്ദേഹത്തിന്റെ ഡാന്‍സ് ആണ്. വിജയ റണ്‍ നേടിയതിന് ശേഷം നാഗനൃത്തത്തിന്റെ ചുവടുകളായിരുന്നു മുഷ്ഫിക്വര്‍ ക്രീസില്‍ നിന്നും കളിച്ചത്. 

ആദ്യമായി ക്രിക്കറ്റ് മൈതാനത്ത് നാഗ നൃത്തം കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഇന്ത്യയിലെ സീരിയലില്‍ പ്രധാന കഥാപാത്രമായി മുഷ്ഫിക്വറിനെ കൊണ്ടുവരണമെന്നും ക്രിക്കറ്റ് പ്രേമികള്‍ കളിയാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ