കായികം

ദക്ഷിണാഫ്രിക്കയിലേക്ക് പോയ ഇന്ത്യന്‍ ടീമിനൊപ്പം ഷമി ഉണ്ടായിരുന്നില്ല? ബിസിസിഐയോട് ചോദ്യങ്ങളുമായി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ഭാര്യയുടെ പരാതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബിസിസിഐയില്‍ നിന്നും ആരാഞ്ഞ് കല്‍ക്കത്ത പൊലീസ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായി ഇന്ത്യയില്‍ നിന്നും പുറപ്പെട്ട ഇന്ത്യന്‍ ടീമിന്റെ യാത്രയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തേടിക്കൊണ്ടാണ് കല്‍ക്കത്താ പൊലീസ് ബിസിസിഐയ്ക്ക കത്ത് നല്‍കിയിരിക്കുന്നത്. 

ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ഒപ്പം ഷമി ഉണ്ടായിരുന്നുവോ, അതോ മറ്റൊരു വിമാനത്തിലായിരുന്നുവോ ഷമി ദക്ഷിണാഫ്രിക്കയില്‍ എത്തിയത് എന്നാണ് കല്‍ക്കത്താ പൊലീസ് ബിസിസിഐയോട് പ്രധാനമായും ആരാഞ്ഞിരിക്കുന്നത്. 

ദുബൈയില്‍ നിന്നായിരുന്നു ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയിലേക്ക് പറന്നത്. ദുബൈയില്‍ എത്ര സമയം ഷമി ചിലവഴിച്ചു? ദുബൈയില്‍ എവിടെയാണ് ഷമി കഴിഞ്ഞത്. ബിസിസിഐയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരമുള്ള അച്ചടക്കം ഷമിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങളും കല്‍ക്കത്ത പൊലീസ് ബിസിസിഐയോട് ഉന്നയിക്കുന്നു. 

ബിസിസിഐയില്‍ നിന്നും മറുപടി ലഭിച്ചതിന് ശേഷമായിരിക്കും പൊലീസ് തുടര്‍നടപടി സ്വീകരിക്കുക. ഗാര്‍ഹീക പീഡന കേസിലാണ് ഷമിക്കെതിരെ കല്‍ക്കത്ത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഷമിയും മറ്റ് പെണ്‍കുട്ടികളുമായുള്ള ഫോട്ടോകളും, അവരുടെ ചാറ്റുകളുമെല്ലാം ഭാര്യ ഹസിന്‍ ജഹാന്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു