കായികം

റെയ്‌ന എന്ന ഗായകനെ നിങ്ങള്‍ക്കറിയുമോ? കിഷോര്‍ കുമാറിന്റെ പാട്ടുമായി സഹതാരങ്ങള്‍ക്ക് മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

ടീമിലേക്ക് തിരിച്ചെടുക്കാനുള്ള സെലക്ടര്‍മാരുടെ തീരുമാനം ശരിയാണെന്ന് തെളിയിച്ചായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വിന്റി20 പരമ്പരയില്‍ സുരേഷ് റെയ്‌നയുടെ പ്രകടനം. നിദാഹസ് ട്രോഫിയില്‍ തോല്‍വിയോടെ ഇന്ത്യന്‍ സംഘം തുടങ്ങിയപ്പോള്‍ ടീമിന് കാര്യമായ സംഭാവന നല്‍കാന്‍ റെയ്‌നയ്ക്ക് സാധിച്ചില്ല. എന്നാല്‍ ബംഗ്ലാദേശിനെതിരെ ജയിച്ചു കയറിയ രണ്ടാം മത്സരത്തില്ഡ 28 റണ്‍സ് നേടി റെയ്‌ന. 

നാലാം ട്വിന്റി20 മത്സരത്തിന് ഇന്ത്യന്‍ സംഘം ഒരുങ്ങവെ റെയ്‌ന മറ്റൊരു റോള്‍ കൂടി ഏറ്റെടുത്തു. ഗായകനായി സഹതാരങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യുകയാണ് റെയ്‌ന. രണ്ട് ഗിറ്റാറിസ്റ്റിനും, ഒരു ഗോംകാ ഡ്രമ്മറിനുമൊപ്പം പാടി തകര്‍ക്കുന്ന റെയ്‌നയുടെ വീഡിയോയാണ് ബിസിസിഐ ആരാധകര്‍ക്കായി ഷെയര്‍ ചെയ്യുന്നത്. 

റെയ്‌നയ്ക്ക് സംഗീതത്തോടുള്ള സ്‌നേഹം അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് നന്നായി അറിയാം. മീരുതിയ ഗാങ്‌സ്റ്റര്‍സ് എന്ന ബോളിവുഡ് സിനിമയ്ക്കായി പാടുകയും ചെയ്തിട്ടുണ്ട് റെയ്‌ന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി