കായികം

ജിമ്മിലെ പരിശീലനത്തിനിടെ ജോണ്‍സന് തലയില്‍ പരിക്ക്;  കൊല്‍ക്കത്തയുടെ ആശങ്ക കൂട്ടി 16 സ്റ്റിച്ചുകള്‍

സമകാലിക മലയാളം ഡെസ്ക്

ക്രിസ് ലിന്നിന്റെ പരിക്കിനെ തുടര്‍ന്ന് ആശങ്കയിലായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അത്ര നല്ല വാര്‍ത്തകള്‍ അല്ല പിന്നാലെ വരുന്നത്. ഐപിഎല്ലിന് ആരവം ഉയരാന്‍ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോള്‍ മിച്ചല്‍ ജോണ്‍സന് പരിക്കേറ്റിരിക്കുന്ന എന്ന വാര്‍ത്തയാണ് കൊല്‍ക്കത്തയ്ക്ക് ആശങ്ക തീര്‍ക്കുന്നത്. 

തലയില്‍ ആഴത്തില്‍ പരിക്കേറ്റിരിക്കുന്ന ജോണ്‍സന് 16 സ്റ്റിച്ചുകളാണ് വേണ്ടി വന്നത്. ജിമ്മിലെ പരിശീലനത്തിന് ഇടയിലായിരുന്നു സംഭവം. ജിമ്മിലെ
ചിന്‍ ബാറില്‍ തലയിടിച്ചതാണ് ആഴത്തിലുള്ള മുറിവിലേക്ക് എത്തിച്ചത്. 

രക്തവും മുറിവും കാണാന്‍ ആഗ്രഹമില്ലാത്തവര്‍ ഈ ഫോട്ടോ കാണേണ്ടതില്ലെന്ന് പറഞ്ഞ് ജോണ്‍സന്‍ തന്നെയാണ് പരിക്കേറ്റ ഭാഗത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത്. ജീവിതത്തില്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും തെറ്റായ കാര്യം. എങ്കിലും ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ജോണ്‍സന്‍ പറയുന്നു. 

രണ്ട് കോടി രൂപയ്ക്കാണ് ജോണ്‍സനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഐപിഎല്‍ തുടങ്ങുമ്പോള്‍ തന്നെ ആരോഗ്യം വീണ്ടെടുത്ത് പരിശീലനത്തിലേക്ക് തിരികെ എത്തണം എങ്കില്‍ ജോണ്‍സന് സമയത്തിന് പിന്നാലെ ഓടുകയല്ലാതെ വേറെ വഴിയുണ്ടാവില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി