കായികം

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ എതിരാളിയായി ഞങ്ങള്‍ക്ക് ഈ ടീമിനെ വേണ്ട, ലിവര്‍പൂള്‍ ആരാധകര്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ഏറ്റുമുട്ടലുകള്‍ ആരെല്ലാം തമ്മിലെന്ന് ഇന്നറിയാം. ക്വാര്‍ട്ടര്‍ ഫൈനല്‍ ഡ്രോ ഇന്ന് നടക്കാനിരിക്കെ ആരാധകര്‍ക്ക് ചിലരെ കിട്ടല്ലേയെന്ന പ്രാര്‍ഥനയുണ്ട്. മറ്റ് ചിലര്‍ക്കാണെങ്കില്‍ ഇവരെ തന്നെ കിട്ടണേ എന്ന പ്രാര്‍ഥനയും. 

വെള്ള കുപ്പായത്തില്‍ കളിച്ച ചെല്‍സിയെ പഞ്ഞിക്കിട്ടതിന് പിന്നാലെ ബാഴ്‌സ ആരാധകര്‍ പറഞ്ഞു നടക്കുന്നത് റയല്‍ മാഡ്രിഡിനെ തന്നെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കിട്ടണമെന്നാണ്. പക്ഷേ ലിവര്‍പൂള്‍ ആരാധകര്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരു ടീമിനെ എന്തായാലും കിട്ടരുത് എന്നാണ്. 

ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരാളിയായി കിട്ടരുതെന്നാണ് ലിവര്‍പൂളിന്റെ ആരാധകര്‍ക്ക്. ഏത് ടീമിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കിട്ടണമെന്ന് ആരാഞ്ഞ് നടത്തിയ വോട്ടിങ്ങില്‍ ആരാധകര്‍ ഇക്കാര്യം വ്യക്തമാക്കുന്നു. വോട്ടിങ്ങില്‍ മൂന്ന് ശതമാനം ആരാധകര്‍ മാത്രമാണ് ലിവര്‍പൂള്‍-മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തിന് വേണ്ടി വോട്ട് ചെയ്തത്. 

മാഞ്ചസ്റ്റര്‍ സിറ്റി എതിരാളികളായി വരരുത് എന്ന് ആഗ്രഹിക്കുമ്പോള്‍, ഇറ്റാലിയന്‍ ടീം റോമയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കിട്ടണം എന്നാണ് ലിവര്‍പൂള്‍ ആരാധകരുടെ ആഗ്രഹം. 40 ശതമാനം പേര്‍ റോമയ്ക്ക വേണ്ടി വോട്ട് ചെയ്യുന്നു. റോമയെ കൂടാതെ സെവിയ്യയേയും ക്വാര്‍ട്ടറിലെ എതിരാളികളായി ലിവര്‍പൂള്‍ ഫാന്‍സ് ലക്ഷ്യം വയ്ക്കുന്നുണ്ട്. 

മറ്റ് വമ്പന്മാരായ യുവന്റ്‌സ്, റയല്‍ മാഡ്രിഡ്, ബയേണ്‍, ബാഴ്‌സലോണ എന്നിവരും ക്വാര്‍ട്ടറില്‍ എതിരാളികളായി എത്തുന്നതിനോട് ലിവര്‍പൂള്‍ ഫാന്‍സിന് താത്പര്യമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത