കായികം

റിനോയുമായുള്ള കരാര്‍ ബ്ലാസ്‌റ്റേഴ്‌സ് പുതുക്കിയില്ല; സാഹചര്യം മുതലെടുത്ത് റാഞ്ചാന്‍ ബംഗളൂരു

സമകാലിക മലയാളം ഡെസ്ക്

വിനീതിനെ ലക്ഷ്യമിട്ട് കല്‍ക്കത്തയും ജംഷഡ്പൂരും ചരടുവലി ആരംഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെ റിനോ ആന്റോയും ബ്ലാസ്‌റ്റേഴ്‌സ് വിട്ടേക്കുമെന്ന് സൂചന. ബംഗളൂരു ഉള്‍പ്പെടെയുള്ള ക്ലബുകള്‍ റിനോയെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

റിനോയുമായുള്ള കരാര്‍ ഇതുവരെ നീട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചിട്ടില്ല. ഈ സഹാചര്യം മുതലെടുക്കാനാണ് മറ്റ് ഐഎസ്എല്‍ ക്ലബുകളുടെ ശ്രമം. ആല്‍ബര്‍ട്ട് റോക്കയുടെ സംഘം റിനോയെ ക്ഷണിക്കുകയാണെങ്കില്‍ റിനോയുടെ തീരുമാനം എന്താകുമെന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന് നിര്‍ണായകം. 

ഐലീഗ്, ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍മാരാകുന്ന സമയത്ത് ബംഗളൂരുവിനൊപ്പം റിനോയുമുണ്ടായിരുന്നു. ബംഗളൂരുവിന്റെ ഭാഗമായിരിക്കുമ്പോള്‍ തന്നെയാണ് 2015ലും 2016ലും ലോണിലൂടെ റിനോ ഐഎസ്എല്‍ കളിക്കാനെത്തുന്നത്. 2015ല്‍ റിനോ കൊല്‍ക്കത്തയിലായിരുന്നപ്പോള്‍ 2016 മുതല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാവുകയായിരുന്നു. 

ഐഎസ്എല്‍ നാലാം സീസണ്‍ കളിക്കാന്‍ ബംഗളൂരു വന്നപ്പോള്‍ വിനീത്, റിനോ ഉള്‍പ്പെടെയുള്ള താരങ്ങളെ ടീമില്‍ നിലനിര്‍ത്തേണ്ടതില്ല എന്ന നിലപാടായിരുന്നു സ്വീകരിച്ചത്. വിവിധ ക്ലബുകള്‍ക്ക് വേണ്ടിയും, ഇന്ത്യയ്ക്കായും കളിച്ചതിന്റെ അനുഭവ സമ്പത്ത് റിനോയെ റാഞ്ചാന്‍ മറ്റ് ക്ലബുകളെ പ്രേരിപ്പിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു