കായികം

പോയിന്റ് ടേബിളില്‍ മാഞ്ചസ്റ്റര്‍ സിറ്റി എവിടി ഇരിക്കുന്നുവെന്ന് നോക്കണ്ട; എതിരാളി ആരായാലും വിഷയമല്ലെന്ന് സല

സമകാലിക മലയാളം ഡെസ്ക്

കടുപ്പം കുറച്ചേറെ ഏറിയത് തന്നെയായിരിക്കും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ ലിവര്‍പൂള്‍-മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ 16 പോയിന്റ് വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ ഭയക്കേണ്ട  കാര്യമൊന്നുമില്ലെന്നാണ് ലിവര്‍പൂള്‍ മുന്നേറ്റ നിരക്കാരന്‍ മുഹമ്മദ് സല പറയുന്നത്. 

സീസണിലുടനീളം മറ്റ് ടീമുകളേക്കാള്‍ മികച്ചു നില്‍ക്കുന്ന കളിയൊന്നുമായിരുന്നില്ല മാഞ്ചസ്റ്റര്‍ സിറ്റിയുടേത്. മറ്റ് ടീമുകള്‍ക്ക് മേല്‍ അപ്രമാധിത്യം  ഉറപ്പിച്ചുമായിരുന്നില്ല സിറ്റിയുടെ കളികള്‍. എതിരാളി ആരായിരുന്നാലും, അതിനെയൊന്നും ഞങ്ങള്‍ പേടിക്കുന്നില്ല. മറ്റ് ഏഴ് ടീമുകള്‍ക്കുള്ള ജയ സാധ്യത തന്നെയാണ് ലിവര്‍പൂളിനുമുള്ളതെന്ന് സല പറയുന്നു. 

അഞ്ച്  തവണ യൂറോപ്യന്‍ കപ്പ് സ്വന്തമാക്കിയ ചരിത്രമാണ് നമുക്കുള്ളത്. ഏപ്രില്‍ നാലിനും, പത്തിനും മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നേര്‍ക്കു നേര്‍ വരുമ്പോള്‍ ഈ ഘടകങ്ങളും അവിടെ സ്വാധീനം ചെലുത്തുമെന്ന് ഈജിപ്ത്യന്‍ താരം ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍