കായികം

ഞാനും നിങ്ങള്‍ക്കൊപ്പമുണ്ട്; കൊച്ചിയില്‍ ഫുട്‌ബോള്‍ മതിയെന്ന് ഗാംഗുലിയും

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യ-വിന്‍ഡിസ് ഏകദിനത്തിന് വേദിയാവുക കൊച്ചിയോ, കാര്യവട്ടമോ എന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കവെ നിലപാട് തുറന്ന് പറഞ്ഞ് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും. കൊച്ചിയില്‍ ഫുട്‌ബോളും, കാര്യവട്ടത്ത് ക്രിക്കറ്റും നടക്കട്ടെയെന്ന സച്ചിന്റെ നിലപാടിനൊപ്പം ഞാനുമുണ്ടെന്നാണ് സൗരവ് ട്വീറ്ററിലൂടെ വ്യക്തമാക്കുന്നത്. 

ഞാന്‍ നിങ്ങള്‍ക്ക് ഒപ്പമുണ്ട് സച്ചിന്‍ എന്ന് പറഞ്ഞ ഗാംഗുലി, ഈ കാര്യം ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റിയുടെ ശ്രദ്ധയിലേക്കും കൊണ്ടുവരുന്നു. കെസിഎയ്ക്ക് മികച്ച ക്രിക്കറ്റ് ഗ്രൗണ്ടുകളുണ്ടെന്നും ട്വിറ്ററില്‍ ഗാംഗുലി കുറിക്കുന്നു. 

ഫിഫ അംഗീകൃത ഫുട്‌ബോള്‍ ടര്‍ഫ് ഒരു ദിവസത്തെ ക്രിക്കറ്റ് മത്സരത്തിനായി പൊളിച്ചു കളയുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കൊച്ചിയില്‍ ഫുട്‌ബോളും കാര്യവട്ടത്ത് ക്രിക്കറ്റും നടക്കട്ടെയെന്ന വാദത്തിനായിരുന്നു പിന്തുണ കൂടുതലും ലഭിച്ചതെങ്കിലും നിലപാടില്‍ അയവു വരുത്താന്‍ കെസിഎ തയ്യാറായിട്ടില്ല. 

കൊച്ചിയില്‍ ഇന്ത്യ-വിന്‍ഡിസ് ഏകദിനം നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കുകയാണെന്ന് ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍.മോഹനന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍