കായികം

മെസിയില്ലാതെ അര്‍ജന്റീനയില്ല എന്ന് ഇനി പറയേണ്ട; ഇറ്റലിയെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മെസിയുടെ തോളിലേറിയായിരുന്നു റഷ്യയിലേക്ക് അര്‍ജന്റീന അവസാന നിമിഷം ടിക്കറ്റ് ഉറപ്പിച്ചതെങ്കില്‍ മെസി ഇല്ലാതേയും ജയിക്കാമെന്ന് തെളിയിക്കുകയാണ് അര്‍ജന്റീനിയന്‍ സംഘം. മെസി ഇല്ലാതെ ഇറങ്ങിയ മത്സരത്തില്‍ ഇറ്റലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തറപറ്റിച്ചത്. 

കളിയുടെ അവസാന മിനിറ്റുകളിലായിരുന്നു അര്‍ജന്റീന ഗോള്‍ വല കുലുക്കി ജയം പിടിച്ചത്. പകരക്കാരനായി ഇറങ്ങി എവര്‍ ബനാഗേ 75ാം മിനിറ്റിലും, മാനുവല്‍ ലാസി 85ാം മിനിറ്റിലും അര്‍ജന്റീനിയയ്ക്ക് വേണ്ടി ഗോള്‍വല കുലുക്കി. മെസിയെ കൂടാതെ അഗ്വോറയും കളിക്കാനിറങ്ങിയിരുന്നില്ല.

എയ്ഞ്ചല്‍ ഡി മരിയ, ഹിഗ്വയ്ന്‍, മാനുവല്‍ ലാന്‍സി എന്നീ താരങ്ങളായിരുന്നു മുന്നേറ്റ നിരയില്‍ കളിച്ചത്. 28ന് സ്‌പെയിനുമായിട്ടാണ് അര്‍ജന്റീനയുടെ  അടുത്ത കളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ