കായികം

വൃദ്ധിമാൻ സാഹയ്ക്ക് ലോക റെക്കോർഡ്; സെഞ്ച്വുറി നേട്ടം 20 പന്തിൽ നിന്ന്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബം​ഗാൾ ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന സീനിയർ ഡിവിഷൻ ക്ലബ് ലെവൽ മത്സരത്തിൽ ഇടിവെട്ട് ബാറ്റിം​ഗിലൂടെ ലോക റെക്കോർഡുമായി വൃദ്ധമാൻ സാഹ. ജെ.സി.മുഖര്‍ജി ട്രോഫിയില്‍ 20 പന്തില്‍ നിന്നാണ് സാഹയുടെ സെഞ്ച്വുറി നേട്ടം. 

ബം​ഗാൾ നാ​ഗ്പൂർ റെയിൽവേസ് റിക്രിയേഷന്‍ ക്ലബ്ബിനെതിരേ മോഹന്‍ ബഗാന് വേണ്ടിയാണ് സാഹ തകര്‍പ്പന്‍ പ്രകടനം നടത്തിയത്. 14 സിക്‌സറുകളും നാലു ഫോറുകളുമടക്കം 20 പന്തില്‍ നിന്ന് 102 റണ്‍സാണ് സാഹ അടിച്ചെടുത്തത്. 

ടി-20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബി.എന്‍.ആര്‍ റിക്രിയേഷന്‍ ക്ലബ്ബ് പടുത്തുയര്‍ത്തിയ 151 റണ്‍സ് മോഹന്‍ ബഗാന്‍ വെറു ഏഴു ഓവറില്‍ മറികടന്നു. ഏഴാം ഓവറില്‍ മീഡിയം പേസര്‍ അമന്‍ പ്രസോദിന്റെ ആറു പന്തും സാഹ സിക്സർ പറത്തി. ഐപിഎലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സണ്‍റൈസസ് ഹൈദരാബാദ് താരം വൃദ്ധിമാന്‍ സാഹയുടെ ഇടിവെട്ട് ബാറ്റിങ്ങ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു