കായികം

വീണ്ടും നാണംകെട്ട് ഓസീസ്;  മൂന്നാം ടെസ്റ്റില്‍ 322 റണ്‍സിന് തോറ്റു

സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് കനത്ത തോല്‍വി. 322 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ തകര്‍ത്തത്. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇതോടെ 2-1ന് ദക്ഷിണാഫ്രിക്ക മുന്‍പില്‍ എത്തി. 

ആദ്യ ഇന്നിംഗിസില്‍ നാലു വിക്കറ്റ് നേടിയ മോണി മോര്‍ക്കല്‍ രണ്ടാം ഇന്നിംഗിസില്‍ അഞ്ച് വിക്കറ്റ് നേടി. മോര്‍ക്കലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. രണ്ട് ഇന്നിംഗിസിലായി 684 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്ക നേടിയത്. എന്നാല്‍ രണ്ട് ഇന്നിംഗിസിലായി 362 റണ്‍സ് മാത്രമാണ് ഓസ്‌ട്രേലിയ നേടിയത്. രണ്ടാം ഇന്നിംഗ്‌സ് 107 റണ്‍സിന് എല്ലാവരും പുറത്തായി. 

ഡേവിഡ് വാര്‍ണറാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. 32 റണ്‍സാണ് വാര്‍ണറുടെ നേട്ടം. 9.4 ഓവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മോണി മോര്‍ക്കല്‍ അഞ്ച് വിക്കറ്റ് നേട്ടം. ഓസിസ് താരങ്ങള്‍ പന്തില്‍ ക്രിത്രിമം കാട്ടിയെന്ന വിവാദത്തെ തുടര്‍ന്ന് ഓസിസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മത്സരത്തിനിടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചിരുന്നു. കൂടാതെ അടുത്ത മത്സരത്തില്‍ വിലക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴയും ചുമത്തിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം