കായികം

രാജസ്ഥാന്റെ നായക പദവിയും സ്മിത്ത് രാജിവെച്ചു;  റോയല്‍സിനെ ഇനി രഹാനേ നയിക്കും

സമകാലിക മലയാളം ഡെസ്ക്

പന്തില്‍ കൃത്രിമം നടത്താന്‍ ശ്രമിച്ചുവെന്ന് തെളിഞ്ഞതോടെ കുരുക്കിലായ ഓസീസ് ക്രിക്കറ്റിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിലും അതിന്റെ അലയൊലികള്‍. രാജസ്ഥാന്‍ റോയല്‍സിന്റെ നായക പദവിയും സ്മിത്ത് രാജിവെച്ചു. ഓസീസ് ടീമിന്റെ നായക പദവി രാജിവെച്ചതിന് പിന്നാലെയാണ് സ്മിത്തിന്റെ തീരുമാനം.

പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റേയും നായക സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് സ്മിത്ത് വ്യക്തമാക്കിയാല്‍ അത് അംഗീകരിക്കാനായിരുന്നു ബിസിസിഐയുടേയും രാജസ്ഥാന്‍ റോയല്‍സിന്റേയും തീരുമാനം. രഹാനെ സ്മിത്തിന് പകരം രാജസ്ഥാനെ നയിക്കും.സ്മിത്ത് നായക സ്ഥാനം ഏറ്റെടുത്തില്ലെങ്കില്‍ രഹാനെയെ നായകനാക്കാനാണ് നായകനാക്കാനായിരുന്നു ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നത്. 

പന്തില്‍ കൃത്രിമം നടത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് മാച്ച് ഫീ മുഴുവന്‍ പിഴയായി ഒടുക്കണമെന്നതിന് പുറമെ ഒരു കളിയില്‍ നിന്നും വിലക്കാണ് ഐസിസി സ്മിത്തിന് നല്‍കിയിരിക്കുന്ന ശിക്ഷ. എന്നാല്‍ കൂടുതല്‍ ശക്തമായ ശിക്ഷ സ്മിത്തിന് ഐസിസി വിധിക്കാതിരുന്നതിന്റെ ആശ്വാസത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്.  


ഒരിക്കലും പ്രേത്സാഹിപ്പിക്കാന്‍ പാടില്ലാത്ത കാര്യമാണ് സ്മിത്ത് ചെയ്തത്. എന്നാല്‍ തീരുമാനമെടുക്കേണ്ടത് രാജസ്ഥാന്‍ റോയല്‍സാണെന്ന് ബിസിസിഐയും വ്യക്തമാക്കിയിരുന്നു. വിമര്‍ശനങ്ങള്‍ ശക്തമായതിന് പിന്നാലെ നായക സ്ഥാനം സ്മിത്തും, ഉപനായക സ്ഥാനം വാര്‍ണറും രാജിവെച്ചിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തുന്ന അന്വേഷണത്തിനൊടുവില്‍ സ്മിത്തിനും വാര്‍ണറിനും ആജീവനാന്ത വിലക്ക് വീഴുമോയെന്നാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന