കായികം

ഞങ്ങള്‍ക്ക് ഒരു കടം വീട്ടാനുണ്ട്, റഷ്യയില്‍ അത് വീട്ടുമെന്ന് മെസി

സമകാലിക മലയാളം ഡെസ്ക്

പ്രധാന ടൂര്‍ണമെന്റുകളില്‍ നിഷ്പ്രഭരാവുന്നു എന്ന ചിത്തപ്പേര് നീക്കേണ്ട ബാധ്യത ഈ തലമുറയിലെ അര്‍ജന്റീനിയന്‍ കളിക്കാരായ ഞങ്ങള്‍ക്കുണ്ടെന്ന് നായകന്‍ മെസി. ഞങ്ങള്‍ക്ക് ഞങ്ങളോട് തന്നെയുള്ള കടമാണ് വീട്ടാനുള്ളത്. 

മൂന്ന് തവണ ഫൈനലിലേക്ക് ഞങ്ങളെത്തി. ഏറ്റവും മികച്ച കളി പുറത്തെടുക്കാന്‍ തന്നെയാണ് ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഞങ്ങളോട് തന്നെയുള്ള കടമാണ് ഞങ്ങള്‍ക്ക് വീട്ടേണ്ടതെന്ന് ഫോക്‌സ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ മെസി പറയുന്നു. 

2014ലെ ലോക കപ്പ് ഫൈനലില്‍ എക്‌സ്‌ട്രൈ ടൈമിലെ ഒരു ഗോളിന് ജര്‍മനിയോട് അര്‍ജന്റീന അടിയറവ് പറഞ്ഞു. കോപ്പ അമേരിക്കന്‍ ഫൈനലിലും കാലിടറി, 2015ലും 2016ലും. എല്ലാ ലോക കപ്പും വലിയ പ്രാധാന്യത്തോടെ തന്നെയാണ് ഞങ്ങള്‍ നോക്കിക്കാണുന്നത്. എന്നാലിത്തവണ അതിനേക്കാളെല്ലാം പ്രാധാന്യം ലോക കപ്പിന് ഞങ്ങള്‍ നല്‍കുന്നുണ്ട്. കാരണം ഒരു തലമുറ മാറ്റമാണ് ഇവിടെ നടക്കാനിരിക്കുന്നത്. കളിക്കാര്‍ മാറുകയാണ്. 

റഷ്യ ഞങ്ങള്‍ക്ക് മികച്ച അവസരമാണ് നല്‍കുന്നത്. കിരീടം ഉയര്‍ത്തുന്നതിന് മറ്റ് ടീമുകള്‍ക്ക് അര്‍ജന്റീന എന്നും വെല്ലുവിളി തന്നെയാണ്. അര്‍ജന്റീനയുടെ പ്രതിച്ഛായയും ചരിത്രവുമാണ് അതിന് കാരണം. എന്നാല്‍ ഈ വര്‍ഷം ഞങ്ങള്‍ നിങ്ങളുടെ ഫേവറിറ്റ്‌സ് ലിസ്റ്റില്‍ ഉണ്ടാവാനിടയില്ല. കാരണം സ്‌പെയിന്‍, ബ്രസീല്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ ടീമുകള്‍ ഞങ്ങളേക്കാള്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെന്നും മെസി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ