കായികം

പന്തിലെ കൃത്രിമം കൊണ്ട് ഐപിഎല്ലിന് ഒരു നേട്ടവുമുണ്ട്;  പക്ഷേ വാര്‍ണറും കൂടി പിന്മാറണമെന്ന് മാത്രം

സമകാലിക മലയാളം ഡെസ്ക്

കുട്ടി ക്രിക്കറ്റിന്റെ പൂരം തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ടീമുകളെയെല്ലാം സൂക്ഷ്മമായി വിലയിരുത്തി എതിരാളികളും ആരാധകരും കണക്കു കൂട്ടല്‍ തകൃതിയായി നടത്തുകയാണ്. അതിനിടയിലാണ് ഓസ്‌ട്രേലിയന്‍ ടീം പന്തില്‍ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വരുന്നത്. ആ വിവാദത്തിന്റെ ഫലമായി മറ്റൊരു പ്രത്യേകത കൂടി ഈ സീസണിലെ ഐപിഎല്ലിനുണ്ടാവാനാണ് സാധ്യത. 

പതിനൊന്നാം സീസണിലെ ഐപിഎല്‍ ടീമുകളുടെയെല്ലാം നായകന്മാര്‍ ഇന്ത്യക്കാരാനാവുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ  നായക സ്ഥാനം സ്റ്റീവ് സ്മിത്ത് ഒഴിഞ്ഞു കഴിഞ്ഞു. പകരം രഹാനെ നയിക്കും രാജസ്ഥാനെ. സ്റ്റീവ് സ്മിത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായ നീക്കം വാര്‍ണറും പിന്തുടര്‍ന്നാല്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ നായക സ്ഥാനത്ത് ധവാന്‍ വരും. അങ്ങിനെ എട്ട് ഐപിഎല്‍ ടീമുകള്‍ക്കും ഇന്ത്യന്‍ നായകന്‍. 

1. ചെന്നൈ സൂപ്പര്‍ കിങ്‌സ്- എം.എസ്.ധോനി
2. മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ
3. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-വിരാട് കോഹ് ലി
4. സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്- ധവാന്‍(വാര്‍ണര്‍ പിന്മാറിയാല്‍)
5. രാജസ്ഥാന്‍ റോയല്‍സ്- രഹാനെ
6. പഞ്ചാബ്- അശ്വിന്‍
7. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് -ഗൗതം ഗംഭീര്‍
8. കല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ദിനേശ് കാര്‍ത്തിക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി