കായികം

മെസി അത്ഭുതം കാണിച്ചാലും കരകയറാന്‍ ഈ അര്‍ജന്റീന പാടുപെടും; സ്‌പെയിന്‍ പൊളിച്ചടുക്കിയത് പുതുക്കി പണിയാന്‍ സാംപോളി

സമകാലിക മലയാളം ഡെസ്ക്

മെസിയുമായി കളിക്കളത്തില്‍ ഇറങ്ങിയാല്‍ പോലും ജയിച്ചു കയറാന്‍ അര്‍ജന്റീനിയന്‍ സംഘത്തിന് സാധിക്കുമോയെന്ന സംശയമുണര്‍ത്തിയായിരുന്നു സ്‌പെയിനിനെതിരായ അര്‍ജന്റീനയുടെ തോല്‍വി. ഇസ്‌കോയുടെ മാസ്റ്റര്‍ ക്ലാസ് കളി പിറന്നതോടെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു സാംപോളിയുടെ സംഘം തകര്‍ന്നടിഞ്ഞത്. 

മെസി ഇല്ലാതെ ഇറങ്ങിയിട്ടും ഇറ്റലിക്കെതിരെ ജയം പിടിക്കാനായത് അര്‍ജന്റീനിയന്‍ സംഘത്തിന് പ്രതീക്ഷ നല്‍കിയിരുന്നു. 2016 മുതല്‍ തോല്‍വിയറിയാതെ വരുന്ന സ്‌പെയിനിനെ 1-1 എന്ന സമനിലയില്‍ ജര്‍മ്മനി കുരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ റഷ്യയില്‍ കാര്യങ്ങള്‍ അര്‍ജന്റീനയ്ക്ക അനുകൂലമാകില്ല എന്ന വ്യക്തമായ സൂചന നല്‍കുകയായിരുന്നു സ്‌പെയിന്‍. 

സ്‌പെയിനെതിരായ മത്സരത്തില്‍ മെസി കളിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും അവസാന നിമിഷം കളിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് താരം എത്തുകയായിരുന്നു. ലോക കപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് മെസിയെ ഇറക്കി ഫോര്‍മേഷനില്‍ വ്യക്തത വരുത്താന്‍ ശ്രമിക്കുന്ന സാംപോളിയുടെ നീക്കങ്ങള്‍ക്കും ഇത് തിരിച്ചടിയായി. 

അര്‍ജന്റീനയ്ക്ക് തിരിച്ചടികളുടെ കളിയായിരുന്നു എങ്കില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയായിരുന്നു റയല്‍ താരം ഇസ്‌കോ കളിക്കളം വിട്ടത്. 2003ന് ശേഷം സ്‌പെയിനിന് വേണ്ടി ഹാട്രിക് നേടുന്ന താരമെന്ന റെക്കോര്‍ഡും ഇസ്‌കോ തന്റെ പേരിലാക്കി. 

ലോക കപ്പ് സന്നാഹ മത്സരത്തിലെ മറ്റൊരു കളിയില്‍ കണക്ക് തീര്‍ത്തായിരുന്നു ബ്രസീലിന്റെ ജയം. 2014ലെ ലോക കപ്പില്‍ സ്വന്തം നാട്ടിലേറ്റ കൂറ്റന്‍ തോല്‍വിക്ക് പകരം വീട്ടി ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ മടക്കി. ജര്‍മന്‍ മണ്ണില്‍ ചെന്നായിരുന്നു ബ്രസീല്‍ യുവനിരയുടെ പകരം വീട്ടല്‍. 

ആദ്യ പകുതിയുടെ 36ാം മിനിറ്റിലായിരുന്നു ജയം പിടിച്ച ബ്രസീലിന്റെ വിജയ ഗോള്‍ പിറന്നത്. വില്ലിയന്‍ നല്‍കിയ പാസില്‍ നിന്നും ഗബ്രിയേല്‍ ജിസ്യൂസ് വല കുലുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍