കായികം

മുഴുവന്‍ സമയവും ഫോണില്‍, വ്യായാമത്തിന് സമയമില്ല; കോഹ് ലി

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് കളിക്കാതിരിക്കുമ്പോള്‍ പോലും ഒരു ഫിസിക്കല്‍ ആക്ടിവിറ്റിയുമില്ലാതെ എങ്ങിനെ ജീവിക്കുമെന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ കൂടി വയ്യെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി. യുവാക്കള്‍ മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചിലവിടുകയും വ്യായമത്തില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യുന്നതിനെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോഴായിരുന്നു കോഹ് ലിയുടെ പ്രതികരണം. 

ഫിസിക്കല്‍ ആക്ടിവിറ്റി ഒന്നുമില്ലാതെ എങ്ങിനെ ജീവിക്കാന്‍ സാധിക്കുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല. അഞ്ച് മണിക്കൂറിലധികം സമയം ഭൂരിഭാഗം പേരും മൊബൈലില്‍ നോക്കി കളയുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു പ്യൂമ നടത്തിയ സര്‍ഫേയില്‍ കണ്ടെത്തിയത്. സാങ്കേതിക വിദ്യയും,  സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന സ്‌പേസും ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷത്തിലേക്കാണ് നയിക്കുന്നതെന്നും കോഹ് ലി പറയുന്നു. 

ട്രിപ്പിള്‍ സെഞ്ചുറിയാണോ ഇനി ലക്ഷ്യമെന്ന ചോദ്യത്തിനും കോഹ് ലിക്ക് മറുപടിയുണ്ട്. ഞാന്‍ കളിക്കുന്നത് അതിന് വേണ്ടിയല്ല. മറ്റ് പലരുടേയും ലക്ഷ്യം അതായിരിക്കാം എന്നായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രതികരണം. ഇന്ത്യന്‍ ടീമിലേക്ക ആദ്യമായി സെലക്ഷന്‍ കിട്ടിയ നിമിഷവും കോഹ് ലി ആരാധകരുമായി പങ്കുവയ്ക്കുന്നു. അമ്മയ്‌ക്കൊപ്പം ഇരുന്നാണ് ടീമിനെ പ്രഖ്യാപിക്കുന്ന വാര്‍ത്ത കണ്ടത്.

എന്റെ പേര് ടിവിയില്‍ ഫ്‌ലാഷ് ചെയ്തു. എന്നാലത് അഭ്യൂഹങ്ങളായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ അഞ്ച് മിനിറ്റിന് ശേഷം ബിസിസിഐയില്‍ നിന്നും ഫോണ്‍ കോള്‍ എത്തി. ടീമിലേക്ക് സെലക്ട് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ വിറയ്ക്കുകയായിരുന്നു ആ സമയമെന്നും കോഹ് ലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി