കായികം

കോഹ് ലിയുടെ അസാന്നിധ്യം ശ്രേയസ് അയ്യര്‍ക്ക് വഴി തുറക്കുന്നു; പൃഥ്വി ഷായും, ശുബ്മന്‍ ഗില്ലും ഇന്ത്യന്‍ എ ടീമിലേക്ക്

സമകാലിക മലയാളം ഡെസ്ക്

വിരാട് കോഹ് ലി കൗണ്ടി കളിക്കാന്‍ പോകുന്നതോടെ ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തെളിയുന്നു. കോഹ് ലിക്ക് പകരക്കാരനായി ശ്രേയസ് അയ്യര്‍ അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ച് അരങ്ങേറ്റം കുറിക്കും എന്നാണ് റിപ്പോര്‍ട്ട്. 

ജൂണ്‍ 14നാണ് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരം. പൂജാരയും ഇഷാന്തും അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് കളിക്കാന്‍ എത്തുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കോഹ് ലിക്ക് പകരക്കാരനായി അയ്യറെ പരിഗണിക്കുമ്പോള്‍ ജഡേജയ്ക്ക് പകരം അക്‌സര്‍ പട്ടേലിനെയാണ് സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുന്നത്. 

ഹര്‍ദിക് പാണ്ഡ്യയ്ക്ക് പകരം വിജയ് ശങ്കര്‍ ടീമിലെത്തിയേക്കും. 2017ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ കോഹ് ലിക്ക് പരിക്കേറ്റതിനെ തുടര്‍ന്നും ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയിരുന്നു. എന്നാലന്ന് പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാന്‍ അയ്യര്‍ക്ക് സാധിച്ചില്ല. അന്ന് കുല്‍ദീപിനായിരുന്നു തന്റെ അരങ്ങേറ്റ മത്സരം കളിക്കുന്നതിനുള്ള അവസരം ലഭിച്ചത്. 

46 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച ശ്രേയസ് 53.90 ബാറ്റിങ് ശരാശരിയില്‍ 3989 റണ്‍സാണ് സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരേയും പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ മുരളി വിജയ്,  ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, പൂജാര, രഹാനെ, രോഹിത് ശര്‍മ എന്നിവരുമായി ശ്രേയസിന് മത്സരിക്കേണ്ടി വരും. 

ഇന്ത്യയുടെ അണ്ടര്‍ 19 ലോക കപ്പ് താരങ്ങളായ പൃഥ്വി ഷാ, ശുബ്മന്‍ ഗില്‍, ശിവം മവി എന്നിവര്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ എ ടീമില്‍ സ്ഥാനം കണ്ടെത്തിയേക്കും. നാളെ ബംഗളൂരിവിലാണ് സെലക്ഷന്‍ കമ്മിറ്റി ടീമുകളെ പ്രഖ്യാപിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം