കായികം

കുറച്ച് സമയം ഫിറ്റ്‌നസിനോട് ഗുഡ്‌ബൈ; ഹൈദരാബാദ് ബിരിയാണിയില്‍ മുഴുകി കോഹ് ലിയും സംഘവും 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദിലെത്തിയാല്‍ ഹൈദരാബാദ് ബിരിയാണി അല്ലാതെ പിന്നെന്താണ്? അവിടെ ഫിറ്റ്‌നസ് നിലനിര്‍ത്തുവാന്‍ ഭക്ഷണത്തിലുള്ള കടുംപിടുത്തമൊന്നും നായകന്‍ കോഹ് ലി നോക്കിയില്ല. ഹൈദരാബാദ് ബിരിയാണിക്ക് മുന്നില്‍ കോഹ് ലി വീണതോടെ ചഹല്‍ ഉള്‍പ്പെടെയുള്ള ബാംഗ്ലൂര്‍ താരങ്ങളും ആ രൂചി നന്നായി തന്നെ ആസ്വദിച്ചു. 

ബാംഗ്ലൂര്‍ ടീം അംഗം മുഹമ്മദ് സിറാജ് ആയിരുന്നു ഹൈദരാബാദ് ബിരിയാണിയും മറ്റ് ഹൈദരാബാദി ട്രെഡീഷണല്‍ ഭക്ഷണവുമെല്ലാം ഒരുക്കി നായകനും സംഘത്തിനും വിരുന്നൊരുക്കിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തിന് മുന്‍പ്, ഞായറാഴ്ചയായിരുന്നു വിരുന്ന്. കളിക്കളത്തിലെ ആവേശം മുറുകുന്നതിന് മുന്‍പ് ഹൈദരാബാദ് രുചി നുകരാനായിരുന്നു കോഹ് ലിയും സംഘവും തീരുമാനിച്ചത്. 

പരമ്പരാഗത നവാബി ഭക്ഷണങ്ങള്‍ രുചിച്ച് രണ്ട് മണിക്കൂറോളം സിറാജിന്റെ വസതിയില്‍ കോഹ് ലിയും സംഘവും ചിലവഴിച്ചു. 2017ലായിരുന്നു സിറാജ് ഐപിഎല്ലിലേക്ക് എത്തുന്നത്. പത്താം സീസണിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് 2018ലെ ലേലത്തില്‍ ബാംഗ്ലൂര്‍ സിറാജിനെ ടീമിലെത്തിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍