കായികം

ഇംഗ്ലണ്ടില്‍ നന്നായി കളിക്കുന്ന രഹാനയെ ഒഴിവാക്കി, ഇതെന്ത് തീരുമാനമെന്ന് ബിസിസിഐയോട് ഗാംഗുലി

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ രഹാനെയ്ക്ക് ഇടം നല്‍കാതിരുന്ന സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനമായിരുന്നു ആരാധകരെ ഞെട്ടിച്ചത്. രഹാനെയ്ക്ക് പകരം നറുക്കു വീണത് റായിഡുവിന്. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ഈ തീരുമാനത്തില്‍ ഞെട്ടല്‍ തുറന്നു പറഞ്ഞ് മുന്നോട്ടു വന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. 

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ നന്നായി കളിച്ച് കഴിവ് തെളിയിച്ച രഹാനയെ ആയിരിക്കും താന്‍ ആയിരുന്നുവെങ്കില്‍ പരിഗണിക്കുക എന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ഏകദിന ടീമില്‍ നിന്നും രഹാനയെ ഒഴിവാക്കി എന്നത് ഒരു കടുത്ത തീരുമാനമാണ്. ഇംഗ്ലണ്ടില്‍ നല്ല റെക്കോര്‍ഡുള്ള താരമാണ് രഹാനെ. അതെല്ലാം പരിഗണിക്കേണ്ടിയിരുന്നു എന്ന് ഗാംഗുലി ചൂണ്ടിക്കാണിക്കുന്നു. 

ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന പരമ്പരയില്‍ നിന്നും 140 റണ്‍സ് ആയിരുന്നു രഹാനേയ്ക്ക് സ്‌കോര്‍ ചെയ്യാനായത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ രഹാനേയ്ക്ക് പകരം കയറിയിരിക്കുന്ന അമ്പാട്ടി റായിഡുവാകട്ടെ ഐപിഎല്ലില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്തു മുന്നേറുകയാണ്. 

10 മത്സരങ്ങളില്‍ നിന്നും റായിഡു 423 റണ്‍സ് സ്‌കോര്‍ ചെയ്തു കഴിഞ്ഞു. ഇതായിരിക്കാം സെലക്ഷന്‍മാരുടെ ശ്രദ്ധ റായിഡുവിലേക്ക് എത്തിച്ചത്. 2019ലെ ലോക കപ്പ് മുന്നില്‍ കണ്ട് ഇന്ത്യന്‍ മധ്യ നിരയില്‍ സെലക്ഷന്‍ കമ്മിറ്റി പരീക്ഷിക്കുന്ന മാറ്റങ്ങളുടെ ഭാഗവുമായിട്ടാണ് റായിഡു ഇപ്പോള്‍ ടീമിലേക്ക് എത്തിയിരിക്കുന്നത്. 

ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമില്‍ ശ്രേയസ് അയ്യര്‍ക്ക് സ്ഥാനം ലഭിച്ചതിനെ സ്വാഗതം ചെയ്ത ഗാംഗുലി എന്തുകൊണ്ട് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ യുവ താരങ്ങള്‍ക്ക് സ്ഥാനം നല്‍കിയില്ല എന്ന ചോദ്യവും ഉന്നയിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍