കായികം

ഇത് ക്രിക്കറ്റിന് അപമാനമാണ്, കമന്ററിക്ക് ശേഷവും കലിപ്പടങ്ങാതെ മൈക്കല്‍ ക്ലര്‍ക്ക് 

സമകാലിക മലയാളം ഡെസ്ക്

പതിനൊന്നാ സീസണിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമായ അമ്പയറിങ്ങിന്റെ നിലവാരമില്ലായ്മ വീണ്ടും ഐപിഎല്ലിന്റെ ശോഭ കെടുത്തുന്നു. കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈ ഇന്ത്യന്‍സ് ജയിച്ചു കയറിയ മത്സരത്തിലായിരുന്നു അമ്പയര്‍ തെറ്റായ തീരുമാനവുമായെത്തിയത്. തീരുമാനം തെറ്റാണെന്ന് റിപ്ലേകളില്‍ വ്യക്തമായിട്ടും അത് തിരുത്താന്‍ തയ്യാറാവത്തതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. 

മുംബൈ ഇന്ത്യന്‍സിന്റെ ഇന്നിങ്‌സിന്റെ 16ാം ഓവറിലെ ടോം കുറാന്റെ അഞ്ചാം ഡെലിവറി നോ ബോള്‍ ആണെന്നായിരുന്നു അമ്പയര്‍ കെ.എന്‍.അനന്ദപത്മനാഭന്‍ വിധിച്ചത്. എന്നാല്‍ റിപ്ലേകളില്‍ അത് നോ ബോള്‍ അല്ലെന്ന് വ്യക്തമായിരുന്നു. റിപ്ലേകളില്‍ നോബോള്‍ അല്ല എന്ന വ്യക്തമായിട്ടും എക്‌സ്ട്രാ ബോള്‍ എറിയാനുള്ള തീരുമാനത്തില്‍ നിന്നും അമ്പയര്‍ പിന്‍വാങ്ങാതിരുന്നതിനെ കമന്റേറ്റര്‍മാര്‍ ആ സമയം തന്നെ വിമര്‍ശിച്ചിരുന്നു. 

നോബോള്‍ അല്ല അതെന്ന് വ്യക്തമായതോടെ കൊല്‍ക്കത്ത നായകന്‍ കാര്‍ത്തികും, കുറാനും അമ്പയറുടെ പക്കലേക്കെത്തി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തീരുമാനം തിരുത്താന്‍ അദ്ദേഹം തയ്യാറായില്ല. പിന്നാലെ ട്വിറ്ററിലൂടേയും വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കല്‍ ക്ലര്‍ക്ക് എത്തി. 

സാങ്കേതിക വിദ്യ ഇത്രമാത്രം പുരോഗമിച്ചു നില്‍ക്കുമ്പോള്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത് നാണക്കേടാണെന്ന് ക്ലര്‍ക്ക് ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു