കായികം

നാളെ ഞാന്‍ ലൈവ് വരും, വളരെ പ്രധാനപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാനുണ്ട്; ആരാധകരെ ആകാംക്ഷയില്‍ നിര്‍ത്തി കോഹ് ലി

സമകാലിക മലയാളം ഡെസ്ക്

ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. നാളെ 1.30ന് ലൈവ് വരുമെന്ന് പ്രഖ്യാപിച്ച് ആരാധകരോട് ഒരുങ്ങി ഇരിക്കാനാണ് കോഹ് ലിയുടെ നിര്‍ദേശം. 

ഇന്‍സ്റ്റഗ്രാമിലും, ഫേസ്ബുക്കിലും നാളെ 1.30 മുതല്‍ ഞാന്‍ ലൈവ് ഉണ്ടാകും. എന്നോടൊപ്പം നിങ്ങളും ചേരുക. പല പ്രധാനപ്പെട്ട കാര്യങ്ങളും നമുക്ക് ചര്‍ച്ച ചെയ്യാനുണ്ടെന്നാണ് ഇന്ത്യന്‍ നായകന്‍ പറയുന്നത്. ഇത് തന്നെയാണ് ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ കൂട്ടുന്നതും. 

എന്തിനെ കുറിച്ചായിരിക്കും കോഹ് ലി സംസാരിക്കുക എന്നതാണ് ആരാധകരുടെ ചോദ്യം. അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനെ ലൈവില്‍ കിട്ടിയാല്‍ ചോദിക്കാന്‍ ഒരുപാടുണ്ടാകും ആരാധകര്‍ക്കെന്ന് ഉറപ്പ്. ടീം സെലക്ഷനിലെ പരാതികള്‍ മുതല്‍ 2019 ലോക കപ്പ് വരെ അവര്‍ക്ക് വിഷയമായി വരും. അനുഷ്‌കയെ കുറിച്ച് ചോദ്യമുണ്ടാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

നാളെ ലൈവ് എത്തുമെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ കോഹ് ലി തന്നെ പ്രഖ്യാപിച്ചതോടെ കട്ട വെയിറ്റിങ്ങിലാണ് ആരാധകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ