കായികം

തരാനുള്ള വേതനം ആദ്യം തരൂ, എന്നിട്ടാവാം കളി; സിംബാബ്വേ ക്രിക്കറ്റ് അസോസിയേഷന് കളിക്കാരുടെ ഭീഷണി

സമകാലിക മലയാളം ഡെസ്ക്

വേതനം നല്‍കാന്‍ തയ്യാറാവാത്ത ക്രിക്കറ്റ് ബോര്‍ഡിന് നേര്‍ക്ക് ഭീഷണിയുമായി സിംബാബ്വെ ക്രിക്കറ്റ് ടീം. തരാനുള്ള വേതനം മുഴുവന്‍ തന്നില്ലാ എങ്കില്‍ പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയ ടീമുകള്‍ക്ക് ഒപ്പമുള്ള ത്രിരാഷ്ട്ര പരമ്പരയില്‍ കളിക്കില്ലെന്നാണ് താരങ്ങളുടെ ഭീഷണി. 

നല്‍കാനുള്ള പ്രതിഫലം എന്ന് നല്‍കും എന്നതില്‍ ഉറപ്പ്  വേണം എന്നാണ് കളിക്കാരുടെ ആവശ്യം. അഭിഭാഷകനെ വെച്ച് മുന്നോട്ടു പോകാനാണ് കളിക്കാരുടെ തീരുമാനം. ഇതിനായി അവര്‍ ഒരു അഭിഭാഷകനെ ബന്ധപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്. 

എന്ന് വേതനം നല്‍കാനാവും എന്നതില്‍ അന്തിമ തീരുമാനം അറിയിക്കാന്‍ മെയ് 16 വരെ സമയം അനുവദിച്ചുള്ള കത്ത് കളിക്കാര്‍ സിംബാബ്വേ ക്രിക്കറ്റ് അസോസിയേഷന്‍, സിംബാബ്വേയിലെ കായിക മന്ത്രാലയം, ഐസിസി എന്നിവയ്ക്ക് നല്‍കി. മറുപടി എഴുതി  നല്‍കണമെന്നാണ് താരങ്ങളുടെ ആവശ്യം. 

മെയ് 16ന് മറുപടി നല്‍കിയില്ലാ എങ്കില്‍ നിയമപരമായി മുന്നോട്ടു പോകുമെന്നാണ് കളിക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2017 ജൂലൈയിലെ ശ്രീലങ്കന്‍ പര്യടനം മുതലുള്ള വേതനം കളിക്കാര്‍ക്ക് നല്‍കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി