കായികം

കോഴ വാങ്ങി തോറ്റു, കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി തോറ്റു; രാജസ്ഥാനെതിരെ ചെന്നൈ തോറ്റു കൊടുക്കുകയായിരുന്നു എന്ന്!

സമകാലിക മലയാളം ഡെസ്ക്

ജീവന്‍ മരണ പോരാട്ടത്തില്‍ സമ്മര്‍ദ്ദത്തിന്റെ നടുവില്‍ നിന്നായിരുന്നു ജോസ് ബട്ട്‌ലര്‍ രാജസ്ഥാന് പുതുജീവന്‍ നല്‍കിയത്.  അവസാന ഓവറിലേക്കെത്തിയ പോരാട്ടത്തില്‍ ബട്ട്‌ലറിന്റെ പോരാട്ട വീര്യമാണ് രാജസ്ഥാന് ജയമൊരുക്കി തന്നത് എങ്കിലും ചെന്നൈയുടെ ഫീല്‍ഡര്‍മാരും രാജസ്ഥാന്റെ ജയത്തിനായി നിന്നുവെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ  പരിഹാസം. 

അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് 12 റണ്‍സ്. ആദ്യത്തേത് ഡോട്ട് ബോളായപ്പോള്‍ ബ്രാവോയുടെ രണ്ടാമത്തെ ബോളില്‍ ബട്ട്‌ലര്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. മൂന്നാമത്തെ ബോളിലായിരുന്നു ബട്ട്‌ലറെ പൂട്ടാനുള്ള യഥാര്‍ഥ അവസരം ചെന്നൈയ്ക്ക മുന്നില്‍ വന്നത്. 

ബട്ട്‌ലര്‍ കൂറ്റനടിക്ക് മുതിര്‍ന്നെങ്കിലും ഉയര്‍ന്നു പൊങ്ങി ബോള്‍ വന്നു വീണത് മീഡ് വിക്കറ്റില്‍. പക്ഷേ ആ ക്യാച്ചിനായി ഓടിയെത്താന്‍ ചെന്നൈ ഫീല്‍ഡര്‍മാര്‍ തയ്യാറായില്ല. ബ്രാവോയ്ക്ക തന്നെ ക്യാച്ചിനായി ഓടിയെത്താന്‍ സാധിക്കുമായിരുന്നുവെങ്കിലും അതും ഉണ്ടായില്ല. ക്യാപ്റ്റന്‍ കൂള്‍ ധോനിയുടെ ശാന്തത കൈവിട്ടു പോകുന്നത് കളിക്കളത്തില്‍ ഒരിക്കല്‍ കൂടി ക്രിക്കറ്റ് പ്രേമികള്‍ ആ നിമിഷം കണ്ടു. 

അവിടം കൊണ്ടും തീര്‍ന്നില്ല. നാലാം ബോള്‍ ഡീപ്പ് മിഡ് വിക്കറ്റിലേക്ക് അടിച്ചിട്ട് രാജസ്ഥാനെ ബട്ട്‌ലര്‍ ജയത്തോട് അടുപ്പിച്ചെങ്കിലും അപ്പോഴും ആശങ്ക വിട്ടൊഴിഞ്ഞിരുന്നില്ല. അഞ്ചാമത്തെ ബോളില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍സ്. വൈഡായി എറിഞ്ഞ പന്തില്‍ ബാറ്റു വെച്ച് ബട്ട്‌ലര്‍ ഒരു റണ്‍സ് ലക്ഷ്യമാക്കി ഓടി. പക്ഷേ ചെന്നൈ ഫീല്‍ഡര്‍മാര്‍ എക്‌സ്ട്രാ റണ്‍ കൂടി അനുവദിച്ച് രാജസ്ഥാനെ ജയിപ്പിക്കുകയായിരുന്നു. പതിനെട്ടാം ഓവറില്‍ ബട്ട്‌ലറെ കൈപ്പിടിയില്‍ കിട്ടിയ സുവര്‍ണാവസരം ധോനി നഷ്ടപ്പെടുത്തി കൂടിയായിരുന്നു ചെന്നൈ വിജയം നഷ്ടപ്പെടുത്തി കളഞ്ഞത്. 

തങ്ങളെ തോല്‍പ്പിച്ചത് ബൗളിങ്ങാണെന്നായിരുന്നു മത്സരത്തിന് ശേഷം ധോനിയുടെ പ്രതികരണം. പക്ഷേ രണ്ട് വര്‍ഷത്തെ വിലക്കിലേക്ക ചെന്നൈയെ എത്തിച്ച കോഴ ആരോപണത്തില്‍ ഊന്നിയാണ് മറ്റ് ടീം ആരാധകരുട പ്രതികരണങ്ങള്‍. മറിച്ചുള്ള പ്രതികരണവും ചെന്നൈയെ പരിഹസിച്ച് വരുന്നുണ്ട്. കാന്‍സറിനെതിരെ പോരാടുക എന്ന സന്ദേശവുമയിറങ്ങിയതിനാല്‍ രാജസ്ഥാന് മുന്നില്‍ ചെന്നൈ തോറ്റുകൊടുക്കുകയാണ് എന്നാണ് അവരുടെ വാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?