കായികം

മെസിയുടെ പേര് പോലും വീട്ടില്‍ ഉച്ചരിക്കാന്‍ അനുവാദമില്ല; വെളിപ്പെടുത്തലുമായി ക്രിസ്റ്റ്യാനോയുടെ സഹോദരി

സമകാലിക മലയാളം ഡെസ്ക്

ഫുട്‌ബോളിലെ സമ്മര്‍ദ്ദത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന് വേണ്ടിയാണ് അവന്‍ വീട്ടിലേക്ക് എത്തുന്നത്. ഈ സമയം അവന് ഇഷ്ടമില്ലാത്ത കാര്യങ്ങളെല്ലാം ഞങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കും. പോര്‍ച്ചുകല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വീട്ടില്‍ മെസി എന്ന പേര് ഉച്ചരിക്കാറില്ലെന്ന് വ്യക്തമാക്കിയുള്ള ക്രിസ്റ്റ്യാനോയുടെ സഹോദരിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 

മെസിയുടെ പേര് ഉച്ചരിക്കാന്‍ ഞങ്ങളുടെ വീട്ടില്‍ അനുവാദമില്ല. കളിക്കളത്തില്‍ ആരാണ് ഒന്നാമന്‍ എന്നുറപ്പിക്കുന്നതിന് വേണ്ടിയുള്ള പോര് വര്‍ഷങ്ങളായി ഇരുവര്‍ക്കുമിടയില്‍ തുടരുന്നതിന് ഇടയിലാണ്  ക്രിസ്റ്റ്യാനോയുടെ സഹോദരി കാതിയ റൊണാള്‍ഡോ പറയുന്നത്. 

ലേ എക്യുപേ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കാതിയയുടെ വെളിപ്പെടുത്തല്‍. വീടിന്റെ കതകിന് പുറത്ത് കൊടുംകാറ്റാണെന്ന് ക്രിസ്റ്റ്യാനോയ്ക്ക് അറിയാം. പുറത്ത് നിന്നും വീടിന് അകത്തേക്ക് എത്തുമ്പോള്‍ അവന്‍ സുരക്ഷിതനാണ്. ഇവിടെ നിന്നാണ് അവന്‍ ഊര്‍ജമെല്ലാം സംഭരിക്കുന്നതെന്നും കാതിയ പറയുന്നു. 

ക്രിസ്റ്റ്യാനോ ഒരു യന്ത്രമല്ല. 37 വയസുവരെയെല്ലാം കളിക്കുന്ന കളിക്കാരുണ്ട്. ക്രിസ്റ്റിയാനോയ്കക് അവന് സാധിക്കുന്നത് വരെ കളിക്കട്ട. മൂന്ന് നാല് വര്‍ഷം കൂടിയാണ് ഞാന്‍ കണക്കു കൂട്ടുന്നതെന്നും ക്രിസ്റ്റിയാനോയുടെ സഹോദരി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം