കായികം

മെസിയും ക്രിസ്റ്റ്യാനോയും എവിടെ നില്‍ക്കുന്നു, സല എവിടെ നില്‍ക്കുന്നു; താരതമ്യം ചെയ്യുന്നവര്‍ക്കെതിരെ സലയുടെ തന്നെ പരിശീലകന്‍

സമകാലിക മലയാളം ഡെസ്ക്

ക്രിസ്റ്റ്യാനോയ്ക്കും മെസിക്കും ഒപ്പം സലയെ താരതമ്യം ചെയ്യുകയാണ് ഫുട്‌ബോള്‍ ലോകം ഇപ്പോള്‍. എന്നാല്‍ ക്രിസ്റ്റിയാനോയെക്കാള്‍ സല പതിനഞ്ച് വര്‍ഷം പിന്നിലാണ് ചൂണ്ടിക്കാട്ടി രംഗത്തെത്തുന്നത് ലിവര്‍പൂള്‍ മാനേജര്‍ ക്ലോപ്പ് തന്നെയാണ്. 

ക്രിസ്റ്റ്യാനോയുടെ നേട്ടങ്ങള്‍ക്ക് ഒപ്പം എത്തണം എങ്കില്‍ സലയ്ക്ക് ഇനിയുമേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഇത് സലയുടെ മികച്ച സീസണാണ്. എന്നാല്‍ ക്രിസ്റ്റ്യാനോയുടെ നേട്ടങ്ങളില്‍ ഇതുപോലത്തെ പതിനഞ്ച് സീസണുണ്ട്. 47,000 ഗോളുകളെങ്കിലും ക്രിസ്റ്റിയാനോ അടിച്ചിരിക്കും. 

എന്തിനാണ് നമ്മള്‍ ഇങ്ങനെ താരതമ്യം ചെയ്യുന്നതെന്നും ക്ലോപ്പ് ചോദിക്കുന്നു. ഇതിഹാസ താരം പെലെയുടെ സമയത്ത്, പെലെയെ പോലെ മികച്ച കളിക്കാരനാണോ ഇദ്ദേഹം എന്ന് പോലും ചോദ്യം ഉയര്‍ന്നിരുന്നില്ല. ഇപ്പോള്‍ ക്രിസ്റ്റിയാനോയേയും, മെസിയേയും ചുറ്റിപറ്റിയാണ് ലോകം. അവര്‍ അര്‍ഹിക്കുന്ന പരിഗണനയാണ് അവര്‍ക്ക് ലഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍