കായികം

ശ്രീകാന്തിനെ ഞെട്ടിച്ച് ധോനി, ബാഡ്മിന്റണ്‍ താരത്തിന് സര്‍പ്രൈസ് സമ്മാനം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: എല്ലാ പ്രായത്തിലുള്ളവരും, മേഖലയിലുള്ളവരും ധോനിയുടെ ആരാധക കൂട്ടത്തിലുണ്ട്. ക്രിക്കറ്റിന് പുറത്തുള്ള കായിക മേഖലയിലുള്ളവരും ധോനിയെ ആരാധിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്ന് പ്രത്യേകം പറയേണ്ടല്ലോ...ഇപ്പോഴിതാ അങ്ങിനെയൊരു ആരാധന തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം കിഡംബി ശ്രീകാന്ത്. 

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ എങ്ങിനെ മനസിനെ ശാന്തമായി വെച്ച് മികച്ച പ്രകടനം പുറത്തെടുക്കണം എന്നതില്‍ താന്‍ ധോനിയെയാണ് മാതൃകയാക്കുന്നതെന്നാണ് ശ്രീകാന്ത് പറയുന്നത്. തന്നെ പോലെ ആകണമെന്ന് ആഗ്രഹിക്കുന്ന ശ്രീകാന്തിന് ധോനി ഒരു സര്‍പ്രൈസ് നല്‍കിയാണ് ഞെട്ടിച്ചത്. 

കയ്യൊപ്പോടു കൂടിയ ബാറ്റാണ് ധോനി ശ്രീകാന്തിന് നല്‍കിയത്. അതൊരു വലിയ സര്‍പ്രൈസ് ആയിരുന്നുവെന്നാണ് ബാറ്റ് ലഭിച്ചതിന് ശേഷം ശ്രീകാന്ത് പറയുന്നത്. ധോനിക്ക് വേണ്ടി ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദാണ് ബാറ്റ് ശ്രീകാന്തിന് നല്‍കിയത്. ശ്രീകാന്തിനെ കുറിച്ച് ധോനിയോട് പറഞ്ഞപ്പോള്‍ താനും ഒരു ബാഡ്മിന്റണ്‍ താരമാണെന്നായിരുന്നു ധോനിയുടെ മറുപടിയെന്ന് എംഎസ്‌കെ പ്രസാദ് പറയുന്നു.

ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ ശ്രീകാന്ത് ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കും അന്ന് എത്തിയിരുന്നു. ഇപ്പോള്‍ ലോക മൂന്നാം റാങ്ക് താരമാണ് ശ്രീകാന്ത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത