കായികം

ഞങ്ങള്‍ക്ക് കുട്ടികളുണ്ടാകും, പക്ഷേ ഒരു നിബന്ധന മാത്രമേയുള്ളു; കോഹ് ലി പറയുന്നു

സമകാലിക മലയാളം ഡെസ്ക്

പ്രണയത്തിലായിരുന്നപ്പോള്‍ എപ്പോഴാണ് വിവാഹം എന്നായിരുന്നു ചോദ്യം. വിവാഹത്തിന് ശേഷം കുട്ടികള്‍ എപ്പോഴെന്നായി. ഏത് നാട്ടിലും പൊതുവെ ഉയരുന്ന ചോദ്യമാണ് ഇത്. അതില്‍ നിന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് പോലും പ്രശ്‌നമില്ല. 

കുട്ടികളെ കുറിച്ചുള്ള തീരുമാനങ്ങളും, അവരെ എങ്ങിനെ വളര്‍ത്തണം എന്നതിനെ കുറിച്ചുമെല്ലാം പറയുകയാണ് ഇന്ത്യന്‍ നായകന്‍. കുട്ടികളുണ്ടായി കഴിഞ്ഞാല്‍ അവര്‍ക്ക് വേണ്ടി മുഴുവന്‍ സമയവും  മാറ്റിവയ്ക്കണം എന്നാണ് എന്റെ ആഗ്രഹമെന്നാണ് കോഹ് ലി പറയുന്നത്. 

എനിക്കൊരു ജീവിതമുണ്ട്, കുടുംബമുണ്ട്. കുട്ടികളും എന്റെ ജീവിതത്തിലേക്ക് കടന്നു വരും. എന്റെ സാന്നിധ്യം എല്ലാ സമയവും അവര്‍ അര്‍ഹിക്കുന്നുണ്ട്. എന്റെ ഹൃദയത്തോട് വളരെ ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണത്. പക്ഷേ ഒരു നിബന്ധന മാത്രമുണ്ട്. എന്റെ ക്രിക്കറ്റ് കരിയറിനെ കുറിച്ച് ഓര്‍മിപ്പിക്കുന്ന ഒന്നും എന്റെ വീട്ടിലുണ്ടാവരുത്. 

എനിക്ക് ലഭിച്ച ട്രോഫികള്‍, എന്റെ നേട്ടങ്ങള്‍ എന്നിങ്ങനെയൊന്നും അവിടെ ഉണ്ടാവില്ല. എന്റെ നേട്ടങ്ങളുടെ നടുവിലായിരിക്കില്ല എന്റെ കുട്ടികള്‍ വളരുകയെന്ന് കോഹ് ലി പറയുന്നു. ആത്മീയതയിലൂന്നിയ വ്യക്തിയാണ് അനുഷ്‌ക. അനുഷ്‌കയെ പരിചയപ്പെട്ടതിന് ശേഷം ഞാനും ആ വഴിയിലേക്ക് വന്നു. കുരുക്കുകള്‍ എന്റെ മുന്നില്‍ നിന്നും അയയുന്നു. അത് എങ്ങിനെ എന്ന് വിശദീകരിക്കാന്‍ എനിക്ക് സാധിക്കില്ലെന്നും കോഹ് ലി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി