കായികം

ഈ കാറ്റിനെ കൊണ്ട് തോറ്റു;  കാറ്റ് സ്റ്റമ്പ് കുലുക്കിയാലും ഔട്ടെന്ന് ഐസിസി, അതും പാടത്തെ കളിക്ക്

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് കളിക്കുകയായിരുന്നു അവര്‍. പക്ഷേ ഔട്ടിനെ ചൊല്ലി ആശയ കുഴപ്പം. ഒടുവില്‍ കളിക്കാരില്‍ ഒരു വിരുതന്‍ രാജ്യാന്തര ക്രിക്കറ്റ് അസോസിയേഷനോട് തന്നെ വിധി പറയാന്‍ ആവശ്യപ്പെട്ടെത്തി. 

രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരമോ ലീഗ് മത്സരമോ പോലുമല്ല. പാടത്തെ കളിയാണ്. ഒടുവില്‍ ഐസിസി വിധി പറഞ്ഞു. അതും ചട്ടം എടുത്തുകാട്ടി തന്നെ. ബാറ്റ്‌സ്മാന്‍ ഷോട്ടുതിര്‍ത്തെങ്കിലും പന്ത് ക്രീസ് വിട്ടില്ല. കാറ്റിന്റെ ശക്തിയില്‍ പന്ത് തിരിച്ചു വന്ന് സ്റ്റമ്പ് കുലുക്കി. 

ഇത് ഔട്ടല്ല എന്നായിരുന്നു ബാറ്റ്‌സ്മാന്റെ വാദം. പക്ഷേ മറ്റ് കളിക്കാര്‍ സമ്മതിച്ചില്ല. ഒടുവില്‍ ഐസിസിയും പറഞ്ഞു, ഔട്ട്. ഐസിസി ചട്ടം 32.1 പ്രകാരം ബാറ്റ്‌സ്മാന്‍ ഔട്ടാണെന്നായിരുന്നു വീഡിയോ ഷെയര്‍ ചെയ്ത് ഐസിസി വിധിച്ചത്. പാടത്തെ കളിക്കും ഐസിസി വിധി പറഞ്ഞതിന്റെ കൗതുകത്തിലാണ് ക്രിക്കറ്റ് പ്രേമികളിപ്പോള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?