കായികം

കോഹ് ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് നരേന്ദ്ര മോദി, വീഡിയോ ഉടനെത്തുമെന്ന വാക്കും

സമകാലിക മലയാളം ഡെസ്ക്

എങ്ങിനെ ഫിറ്റ്‌നസ് നിലനിര്‍ത്തി കൊണ്ടുപോകുന്നു എന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച് കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡായിരുന്നു ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കമിട്ടത്. മന്ത്രി വെല്ലുവിളിച്ചതാവട്ടെ ഹൃത്വിക് റോഷന്‍, വിരാട് കോഹ് ലി, സൈന നെഹ്വാള്‍ എന്നിവരേയും. 

മൂവരും വെല്ലുവിളി ഏറ്റെടുത്ത് വര്‍ക്ക്ഔട്ട് വീഡിയോയുമായെത്തി. ജിമ്മിലെ വര്‍ക്ക്ഔട്ട് വീഡിയോയില്‍ പകര്‍ത്തിയ കോഹ് ലി ഭാര്യ അനുഷ്‌ക, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ് ലി എന്നിവരെയാണ് ചലഞ്ച് ചെയ്തത്. 

അനുഷ്‌കയുടേയും ധോനിയുടേയും കാര്യത്തില്‍ ആരാധകര്‍ക്ക് അത്ഭുതമൊന്നും തോന്നിയില്ലെങ്കിലും പ്രധാനമന്ത്രി ഈ ചലഞ്ച് ഏറ്റെടുക്കുമോ എന്ന സംശയമായിരുന്നു ഉയര്‍ന്നത്. എന്നല്‍ ചലഞ്ച് ഏറ്റെടുക്കുന്നതായി വ്യക്തമാക്കി മോദി എത്തി. ഉടനെ വീഡിയോ ഷെയര്‍ ചെയ്യാമെന്നാണ് പ്രധാനമന്ത്രിയുടെ വാക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്