കായികം

കപ്പടിച്ച് വയസന്‍ പട; സൂര്യാസ്തമയം ഉറപ്പിച്ച് ചെന്നൈയെ കിരീടത്തിലേക്ക് പറത്തി വാട്‌സന്‍

സമകാലിക മലയാളം ഡെസ്ക്

 മുംബൈയിലെ വാംങ്കഡെയില്‍ രാജാക്കന്മാര്‍ ഞങ്ങള്‍ തന്നെയെന്ന് പ്രഖ്യാപിച്ച് ധോനിയുടെ വയസന്‍ പട. ഔട്ട്‌സൈഡ് ഓഫിലേക്ക് റായിഡു തൊടുത്തിട്ട ബൗണ്ടറിയോടെ, മുപ്പത്തിയാറുകാരന്‍ വാട്‌സന്റെ മികവില്‍ ഐപിഎല്‍ പതിനൊന്നാം സീസണ്‍ കിരീടം ചെന്നൈ സൂപ്പര്‍ കിങ്‌സിന്.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് ഫൈനലിലെ തോല്‍വിയോടെ അവസാനിപ്പിക്കാന്‍ തലയും കൂട്ടരും ഒരുക്കമായിരുന്നില്ല. പേരുകേട്ട ബൗളിങ് നിരയെ തച്ചു തകര്‍ത്ത വാട്‌സന്‍ മൂന്നാം ഐപിഎല്‍ കിരീടത്തിലേക്ക് ചെന്നൈയെ കൊണ്ടിടുകയായിരുന്നു. റാഷിദ് ഖാനും, ഭുവിക്കും, കൗളിനുമൊന്നും വാട്‌സന്റെ ബാറ്റിന് മുന്നില്‍ മറുപടിയുണ്ടായില്ല.

ചെറിയ സ്‌കോര്‍ ഇട്ടുകൊടുത്ത് അത് ഫലപ്രദമായി പ്രതിരോധിക്കുന്ന അപകടകാരിയായ സണ്‍റൈസേഴ്‌സിനെ ഫൈനലില്‍ ഒരിടത്തും കണ്ടില്ല. ഐപിഎല്‍ പതിനൊന്നാം സീസണ്‍ ഫൈനല്‍ വാട്‌സനിന്റെ മാത്രമായിരുന്നു. 57 ബോളില്‍ നിന്നായിരുന്നു വാട്‌സന്റെ ഐതിഹാസിക ഇന്നിങ്‌സ്. എട്ട് സിക്‌സിന്റേയും 11 ഫോറിന്റേയും അകമ്പടിയോടെയായിരുന്നു 117 റണ്‍സെടുത്ത് വാട്‌സന്‍ ചെന്നൈയ കിരീടത്തിലേക്ക് എത്തിക്കുന്ന നിമിഷം വരെ ക്രീസില്‍ നിന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ