കായികം

ടോസ് നേടിയിട്ടും തുടക്കം പിഴച്ച് വിന്‍ഡീസ്; രണ്ടക്കം കടക്കും മുമ്പേ വിക്കറ്റ് വീഴ്ച!

സമകാലിക മലയാളം ഡെസ്ക്

ഗ്രീന്‍ഫീല്‍ഡ്: കാര്യവട്ടം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. കീറന്‍ പവലിന്റെയും ഷായ് ഹോപ്പിന്റെയും വിക്കറ്റാണ് വീണത്.ഭുവനേശ്വര്‍ കുമാറാണ് പവലിന്റെ വിക്കറ്റ് തെറുപ്പിച്ചത്. ഹോപ്പിനെ ജസ്പ്രീത് ബുംമ്രയും കുടുക്കി. 

രണ്ട് മാറ്റങ്ങളോടെയാണ് വിന്‍ഡീസ് ഗ്രീന്‍ഫീല്‍ഡില്‍ ഇറങ്ങിയിരിക്കുന്നത്. ആര്‍ഷല്‍ നര്‍സിന് പകരം ദേേേബന്ദ്ര ബിഷുവും ചന്ദര്‍പോള്‍ ഹേംരാജിന് പകരം ഒഷെയ്ന്‍ തോമസുമാണ് അഞ്ചാം ഏകദിനത്തില്‍ ഉള്ളത്. റണ്ണൊഴുകുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന പിച്ചാണ് കാര്യവട്ടത്തേത്. ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സ് എന്ന നിലയിലാണ് വെസ്റ്റ് ഇന്‍ഡീസ്.

ഉച്ചയ്ക്ക് 1.30 നാണ് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കളി ആരംഭിച്ചത്. മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യന്‍ ടീം ശ്രമിക്കുമ്പോള്‍ സമനില പിടിക്കാനാവും വിന്‍ഡീസ് ശ്രമിക്കുക. 

 മഴ പെയ്‌തേക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ റണ്ണൊഴുക്ക് ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഗ്രീന്‍ഫീല്‍ഡില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് 20 -ട്വന്റി മത്സരത്തില്‍ മഴ കളിച്ചതോടെ  67 റണ്‍സായിരുന്നു ഇന്ത്യക്ക് എടുക്കാനായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 31 ല്‍ പുറത്തായിരുന്നു. വൈകിട്ട് മഴ പെയ്യുകയാണെങ്കില്‍ തന്നെ അധിക നേരം നീണ്ട് നില്‍ക്കില്ലെന്നാണ് കാലാവസ്ഥാ പ്രവചനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി