കായികം

ഒന്നാം സ്ഥാനം നിലനിര്‍ത്തി കോഹ്‌ലി, ബുംറ; നേട്ടം സ്വന്തമാക്കി യുസ്‌വേന്ദ്ര ചഹല്‍

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഐസിസിയുടെ പുതിയ ഏകദിന റാങ്കിങില്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ബൗളര്‍മാരില്‍ ജസ്പ്രിത് ബുംറയും ഒന്നാം റാങ്ക് നിലനിര്‍ത്തി. കരിയറില്‍ ആദ്യമായി ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിനുള്ളില്‍ എത്തി സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലും നേട്ടം സ്വന്തമാക്കി. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മികവാണ് കോഹ്‌ലിക്കും ബുംറയ്ക്കും തുണയായത്. തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടി മികവിന്റെ ഔന്നത്യം പ്രകടിപ്പിച്ച കോഹ്‌ലി 15 റേറ്റിങ് പോയിന്റുകള്‍ നേടിയാണ് സ്ഥാനം നിലനിര്‍ത്തിയത്. രണ്ടാം റാങ്കിലും ഇന്ത്യന്‍ താരം തന്നെയായ രോഹിത് ശര്‍മയാണ്. 

841 റേറ്റിങ് പോയിന്റുകളുമായാണ് ബുംറയുടെ നേട്ടം. 2008ല്‍ ഷോണ്‍ പോളോക്ക് 894 റേറ്റിങ് പോയിന്റ് നേടിയതിന് ശേഷം മികച്ച റേറ്റിങോടെ ഒരു താരം ബൗളിങ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന താരമായും ബുംറയും മാറി. 

വിന്‍ഡീസിനെതിരായ ഏകദിനത്തിലെ അവസാന രണ്ട് മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയാണ് യുസ്‌വേന്ദ്ര ചഹല്‍ കരിയറിലെ മികച്ച നേട്ടം സ്വന്തമാക്കിയത്. ചഹല്‍ 11ാം സ്ഥാനത്ത് നിന്ന് എട്ടിലേക്കെത്തി. 

ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്ത് സ്ഥിരതയോടെ നില്‍ക്കുന്ന അമ്പാട്ടി റായിഡുവും നേട്ടം കൊയ്ത്. താരം ഒറ്റയടിക്ക് 24 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 48ാം റാങ്കിലേക്ക് കയറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു