കായികം

അമ്പാട്ടി റായിഡു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു, ഏകദിന, ട്വന്റി ട്വന്റി മത്സരങ്ങളില്‍ തുടരും 

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ക്രിക്കറ്റ് താരവും മികച്ച ബാറ്റ്‌സ്മാനുമായ അമ്പാട്ടി റായിഡു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.  ഇതോടെ വരുന്ന രഞ്ജി ട്രോഫി മത്സരങ്ങളില്‍ റായിഡുവിന്റെ സാന്നിധ്യം  ഉണ്ടാവില്ല. ചുവന്ന പന്ത് ഉപയോഗിച്ചുളള കളികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വ്യക്തമാക്കിയ റായിഡു ഏകദിന, ട്വന്റി ട്വന്റി മത്സരങ്ങളില്‍ ഇനിയും തുടരുമെന്നും അറിയിച്ചു. 

ഹ്രസ്വകാല ഫോര്‍മാറ്റിലുളള രാജ്യാന്തര, തദ്ദേശീയ മത്സരങ്ങളില്‍ കളി തുടരുമെന്ന് അമ്പാട്ടി റായിഡു അറിയിച്ചു. 2013-14 കാലയളവില്‍ ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനംപിടിച്ച റായിഡുവിന് ആദ്യ പതിനൊന്നില്‍ ഇടംനേടാന്‍ സാധിച്ചില്ല. വൈകാതെ അദ്ദേഹം ടീമില്‍ നിന്ന് പുറത്താകുകയും ചെയ്തു. പിന്നിട് റായിഡുവിന്് ടെസ്റ്റ് ടീമില്‍ തിരിച്ചുവരാന്‍ സാധിച്ചിട്ടില്ല.

യോ - യോ ടെസ്റ്റില്‍ യോഗ്യത നേടിയ റായിഡു ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നാലാംസ്ഥാനം ഉറപ്പിക്കുന്നവിധം പരമ്പരയില്‍ ഉടനീളം മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പരയിലും റായിഡു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി 33 വയസുകാരനായ റായിഡു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. വരുന്ന രഞ്ജി ട്രോഫി മത്സരങ്ങളില്‍ ഹൈദരാബാദിന് വേണ്ടി കളിക്കുമെന്നായിരുന്നു ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്