കായികം

ഞങ്ങള്‍ കഴിഞ്ഞ കാലഘട്ടത്തിലെ താരങ്ങളേക്കാള്‍ മിടുക്കര്‍ എന്ന് പറയുമോ? താരതമ്യപ്പെടുത്തലില്‍ ലാറ

സമകാലിക മലയാളം ഡെസ്ക്

റണ്‍സ് വാരിക്കൂട്ടിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ നായകന് പ്രശംസയുമായി എത്തുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറ. ക്രിക്കറ്റിനെ നയിക്കാന്‍ ഒരു നായകനുണ്ടായതിന്റെ സന്തോഷമാണ് തനിക്കെന്ന് ലാറ പറയുന്നു. 

കോഹ് ലി ഇപ്പോള്‍ ചെയ്യുന്നത് അസാധാരണമായ കാര്യമാണ്. റണ്‍സ് നേടുന്നതും, ഫിറ്റ്‌നസും, മറ്റ് കാര്യങ്ങള്‍ക്ക് കോഹ് ലി നല്‍കുന്ന പ്രാധാന്യവുമെല്ലാം അശ്ചര്യപ്പെടുത്തുന്നതാണ്. ഈ സമയം, കളിക്ക് ഒരു നായകനുണ്ടായി കാണുന്നതിന്റെ സന്തോഷമാണ് തനിക്കെന്ന് ലാറ പറയുന്നു. 

കോഹ് ലിയാണോ സച്ചിനാണോ കേമന്‍ എന്ന ചോദ്യത്തിനോട് പ്രതികരിക്കാന്‍ ലാറ തയ്യാറായില്ല. എന്നേയും സച്ചിനേയും തമ്മില്‍ താരതമ്യം ചെയ്യുകയാണ് എങ്കില്‍ നിങ്ങള്‍ക്ക് പലതും മനസിലാവും. പക്ഷേ അത് ഞങ്ങള്‍ക്കൊരു വിഷയം അല്ല. അതുപോലെ കോഹ് ലിയും ഇതുപോലുള്ള താരതമ്യങ്ങളില്‍ ശ്രദ്ധ കൊടുക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. 

പല കാലഘട്ടങ്ങളിലാണ് എല്ലാവരും വളരുന്നത്. ആ കാലഘട്ടത്തില്‍ എന്താണോ ഒരുവന്‍ മുന്നോട്ടു വെച്ചത് അതിനെ അഭിനന്ദിക്കണം. എന്റെ കാലഘട്ടത്തില്‍, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍, കാലിസ്, റിക്കി പോണ്ടിങ് എന്നിവര്‍ അതുവരെയില്ലാത്ത പലതും ലോകത്തിന് മുന്നില്‍ വെച്ചു. ഞങ്ങള്‍ക്ക് എങ്ങിനെയാണ് വിവ് റിച്ചാര്‍ഡ്‌സനെ പോലൊരു താരത്തേക്കാള്‍ മികച്ചതാണ് ഞങ്ങള്‍ എന്ന് പറയുവാനാവുക എന്നും ലാറ ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ