കായികം

അത് അവരുടെ കളിയാണ്, എനിക്ക് റോളൊന്നുമില്ല; പുറത്താകലില്‍ സെവാഗിന്റെ വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

ആ തീരുമാനം എടുത്തത് അവരാണ്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എനിക്കൊരു റോളുമില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് വിടപറഞ്ഞതിന് ശേഷം കൂടുതല്‍ വിശദീകരണം നല്‍കുകയാണ് വീരേന്ദര്‍ സെവാഗ്. ശനിയാഴ്ചയായിരുന്നു, കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മെന്റര്‍ സ്ഥാനത്ത് താനുണ്ടാവില്ലെന്ന് സെവാഗ് ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. 

ബ്രാന്‍ഡ് അംബാസിഡറേയും,  മെന്ററേയും അവര്‍ക്ക് വേണ്ടാ എന്നാണ് എന്നെ അറിയിച്ചത്. കിങ്‌സ് ഇലവന്റെ ഭാഗമായത് എനിക്ക് സന്തോഷമുള്ള കാര്യമായിരുന്നു. എന്നാല്‍ അത് അവരുടെ തീരുമാനമാണ്. പ്രീതി സിന്റയുമായുള്ള വിഷയം എന്റെ പുറത്താകലില്‍ ഇല്ലെന്നാണ് വിശ്വസിക്കുന്നത് എന്നും സെവാഗ് പറയുന്നു. 

അവര്‍ക്ക് പുതിയ മെന്ററെ വേണം, അംബാസിഡറേ വേണം എന്നത് അവരുടെ കാര്യമാണ്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എനിക്ക് ഒരു റോളും അവിടെ ഇല്ലെന്നും സെവാഗ് വ്യക്തമാക്കുന്നു. 2014ല്‍ കളിക്കരാനായിട്ടായിരുന്നു സെവാഗ് കിങ്‌സ് ഇലവനില്‍ എത്തുന്നത്. പിന്നാലെ ടീമിന്റെ മെന്ററായും നിയമിക്കപ്പെട്ടിരുന്നു. 

എന്നാല്‍ സെവാഗിന്റെ മൂന്ന് വര്‍ഷം കിങ്‌സ് ഇലവന് കാര്യമായ നേട്ടങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. സെവാഗ് മെന്ററായി നിന്ന വര്‍ഷങ്ങളില്‍ എട്ട്, അഞ്ച്, ഏഴ് എന്നീ സ്ഥാനങ്ങളിലായിരുന്നു പഞ്ചാബ് സീസണ്‍ അവസാനിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും