കായികം

കോഹ് ലിയെ മറികടന്ന് പാക്കിസ്ഥാന്റെ വിരാട് കോഹ് ലി; റെക്കോര്‍ഡ് നേട്ടം ട്വന്റി20യില്‍

സമകാലിക മലയാളം ഡെസ്ക്

പാക്കിസ്ഥാന്റെ വിരാട് കോഹ് ലി, സാക്ഷാല്‍ വിരാട് കോഹ് ലിയുടെ ഒരു റെക്കോര്‍ഡ് മറികടന്നു. ട്വിന്റി20യില്‍ വേഗത്തില്‍ 1000 റണ്‍സ് എന്ന നേട്ടത്തിലാണ് കോഹ് ലിയെ പാക് ബാറ്റ്‌സാമാന്‍ ബാബര്‍ അസം മറികടന്നിരിക്കുന്നത്. 

ന്യൂസിലാന്‍ഡിനെതിരായ പാക്കിസ്ഥാന്റെ മൂന്നാമത്തെ ട്വന്റി20യിലായിരുന്നു ബാബര്‍ അസമിന്റെ നേട്ടം. 26 ട്വിന്റി20 ഇന്നിങ്‌സില്‍ നിന്നാണ് ബാബര്‍ 1000 റണ്‍സ് തികച്ചത്. ന്യൂസിലാന്‍ഡിനെതിരെ 48 റണ്‍സ് തികച്ചതോടെയാണ് കോഹ് ലിയെ ബാബര്‍ പിന്തള്ളിയത്. 

കോഹ് ലി ട്വന്റി20യില്‍ 1000 റണ്‍സ് തികച്ചത് 27 ഇന്നിങ്‌സില്‍ നിന്നുമാണ്. ഈ നേട്ടത്തിന് കൈവരിക്കാന്‍ ബാബര്‍ എടുത്ത ഇന്നിങ്‌സ് കുറവായതിന് പുറമെ, അതിനെടുത്ത സമയവും മറ്റ് താരങ്ങളെ വെട്ടിക്കുന്നതാണ്. രണ്ട് വര്‍ഷവും 58 ദിവസവുമായി ട്വന്റി20യില്‍ 1000 റണ്‍സ് തികയ്ക്കാന്‍ ബാബറിന് വേണ്ടിവന്നത്. ഇംഗ്ലണ്ടിന്റെ അലക്‌സ് ഹേല്‍സ്,രണ്ട് വര്‍ഷവും 262 ദിവസവും കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. കോഹ് ലിക്ക് വേണ്ടിവന്നതാവട്ടെ അഞ്ച് വര്‍ഷവും 112 ദിവസവും. 

കോഹ് ലിയെ ഞാന്‍ അനുകരിക്കുന്നില്ല. പക്ഷേ അദ്ദേഹത്തെ ഞാന്‍ പിന്തുടരുന്നുണ്ട്. കോഹ് ലിയെ പോലെയാവുന്നത് ഞാന്‍ സ്വപ്‌നം കാണുന്നു. എന്നേയും കോഹ് ലിയേയും തമ്മില്‍ ചിലര്‍ താരതമ്യം ചെയ്യുന്നു. എന്റെ തുടക്കമാണ് ഇത്. അതുകൊണ്ട് തന്നെ താരതമ്യങ്ങള്‍ ആവശ്യമില്ല. കോഹ് ലിയെ പോലെയാവാന്‍ എനിക്കാവില്ല. എന്നാല്‍ കളിയില്‍ കോഹ് ലിയുടെ ശൈലിയോട് അടുക്കാന്‍ തനിക്ക് ആവുമെന്നും റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ ബാബര്‍ അസം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത