കായികം

ഇന്ത്യന്‍ കളിക്കാരനെ ഇഷ്ടമല്ലെങ്കില്‍ ഇന്ത്യയില്‍ ജീവിക്കരുത്‌; വിവാദ പരാമര്‍ശവുമായി വിരാട് കോഹ് ലി

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരേക്കാള്‍ ഇംഗ്ലീഷ്, ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ ഇന്ത്യയില്‍ ജീവിക്കരുത് എന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. തന്റെ ഒഫീഷ്യല്‍ ആപ്ലിക്കേഷന് വേണ്ടിയുള്ള വീഡിയോയിലാണ് കോഹ് ലിയുടെ വിവാദ പരാമര്‍ശം. 

സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ തിരയുന്ന കോഹ് ലി ഒരു ആരാധകന്റെ കമന്റ് വായിക്കുന്നു, കോഹ് ലിയുടെ ബാറ്റിങ്ങിന് ആവശ്യമില്ലാതെ അമിത പ്രാധാന്യം കൊടുക്കുകയാണ്, ഇന്ത്യന്‍ താരങ്ങളുടേതിനേക്കാള്‍ ഇംഗ്ലീഷ് ഓസീസ് താരങ്ങളുടെ ബാറ്റിങ്ങാണ് താന്‍ ആസ്വദിക്കുന്നതെന്നുമാണ് ആരാധകന്റെ കമന്റ്. ഇതിനുള്ള കോഹ് ലിയുടെ മറുപടിയാണ് വിവാദമാകുന്നത്. 

അങ്ങിനെയെങ്കില്‍ നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കണം എന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ മറ്റ് എവിടെയെങ്കിലും പോയി ജീവിക്കുക. ഞങ്ങളുടെ രാജ്യത്ത് ജീവിച്ചിട്ട് നിങ്ങള്‍ മറ്റു രാജ്യത്തെ സ്‌നേഹിക്കുന്നത് എന്തിനാണ്? എന്നെ നിങ്ങള്‍ക്ക് ഇഷ്ടമല്ല എന്നത് വിഷയം അല്ല. പക്ഷേ ഞങ്ങളുടെ രാജ്യത്ത് ജീവിച്ചിട്ട് മറ്റ് കാര്യങ്ങള്‍ ഇഷ്ടപ്പെടുക എന്നത് ശരിയല്ല. നിങ്ങളുടെ മുന്‍ഗണനകള്‍ ശരിയാക്കൂ എന്നും കോഹ് ലി ആരാധകന് മറുപടിയായി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍