കായികം

ക്രിസ്റ്റ്യാനോയെ വെച്ച് യുവന്റ്‌സിന് പണം വാരണം; ലൈംഗീക ആരോപണത്തില്‍ ഉള്‍പ്പെടെ പിന്തുണച്ചത് അതിന്‌

സമകാലിക മലയാളം ഡെസ്ക്

മുപ്പത്തിമൂന്നില്‍ നില്‍ക്കുന്ന താരത്തെ പൊന്നും വില കൊടുത്ത് സ്വന്തമാക്കിയ യുവന്റ്‌സിനെ പിഴച്ചില്ലേ എന്നായിരുന്നു പല കോണില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ഗോള്‍ മെഷിനായി മാത്രമല്ല, പണം വാരുവാനുള്ള മെഷിനായി കൂടി ക്രിസ്റ്റ്യാനോയെ ഉപയോഗപ്പെടുത്തുകയാണ് യുവന്റ്‌സ്. 

ലൈംഗീക ആരോപണം നേരിടുമ്പോഴും ക്രിസ്റ്റിയാനോയ്ക്ക് ഒപ്പമുണ്ട് യുവന്റ്‌സ്. ക്രിസ്റ്റ്യാനോയിലൂടെ വമ്പന്‍ ക്ലബുകളുമായുള്ള തങ്ങളുടെ വലിപ്പച്ചെറുപ്പം ഇല്ലാതാക്കുക എന്നതു കൂടിയാണ് യുവന്റിസിന്റെ ലക്ഷ്യം. 1996ന് ശേഷം ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിടുക എന്നത് ക്രിസ്റ്റ്യാനോയിലൂടെ അവര്‍ക്ക് സാധിച്ചെടുക്കണം. 

അഞ്ച് വട്ടം ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട ക്രിസ്റ്റ്യാനോ യുവന്റ്‌സിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുമോ എന്നതാണ് ഈ സീസണില്‍ ആരാധകര്‍ ഉറ്റുനോക്കുന്ന ഘടകം. 

കളിക്കളത്തില്‍ മാത്രമല്ല ക്രിസ്റ്റിയാനോയെ യുവന്റ്‌സ് ആശ്രയിക്കുന്നത്. ക്രിസ്റ്റിയാനോയിലൂടെ യുഎസ്, ചൈനീസ്, ദക്ഷിണ ഏഷ്യന്‍ മാര്‍ക്കറ്റുകളെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നത് എന്ന് യുവന്റ്‌സ് പ്രസിഡന്റ് ആേ്രന്ദ അഗ്നെല്ലി പറയുന്നു. പ്രതിവര്‍ഷം 29,0000 കോടി രൂപയുടെ വരുമാനമാണ് യുവന്റ്‌സിന്റേത്. വരുമാനത്തില്‍ യൂറോപ്യന്‍ ക്ലബുകളുടെ കൂട്ടത്തില്‍ അഞ്ചാം സ്ഥാനത്ത് വരും യുവന്റ്‌സ്. 

ക്രിസ്റ്റ്യാനോ യുവന്റ്‌സിന്റെ ഭാഗമായതിന് പിന്നാലെ ക്ലബിന്റെ ഓഹരി വില 0.69 യൂറോയില്‍ നിന്നും 1.672 യൂറോ ആയി ഉയര്‍ന്നു. ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ഓഹരി വില 34 ശതമാനം ഇടിഞ്ഞിരുന്നു, ലൈംഗീക ആരോപണവും ഇതിന് കാരണമായി. 

കളിക്കളത്തിന് പുറത്ത് ബിസിനസില്‍ കരുത്തുറ്റ സ്വത്താണ് ക്രിസ്റ്റ്യാനോ. ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിലേക്ക് എത്തിക്കുന്നതിന് ഒപ്പം, ലോകത്തെ ഒന്നാം നമ്പര്‍ ക്ലബായി യുവന്റ്‌സിനെ ഉയര്‍ത്താനും ക്രിസ്റ്റ്യാനോയ്ക്ക് കഴിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത