കായികം

ചെന്നൈയില്‍ രോഹിത് ചരിത്രം കുറിക്കുമോ?; കാത്തിരിക്കുന്നത് റെക്കോര്‍ഡുകളുടെ പെരുമഴ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വെസ്റ്റ് ഇന്റീസിന് എതിരായ  പരമ്പര തൂത്തുവാരാന്‍ ലക്ഷ്യമിട്ട് ഞായറാഴ്ച ചെന്നൈയില്‍ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ ഹിറ്റ്മാന്‍  രോഹിത് ശര്‍മയെ കാത്ത് വീണ്ടും ചില റെക്കോഡുകളുണ്ട്. രോഹിത് ശര്‍മയുടെ സെഞ്ചുറി മികവിലാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയത്. 

79 20-20 ഇന്നിങ്‌സുകളില്‍ നിന്നായി 33.89 റണ്‍സ് ശരാശരിയില്‍ 2203 റണ്‍സ് രോഹിത് നേടിക്കഴിഞ്ഞു. 20-20 ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. 2271 റണ്‍സെടുത്ത ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് രോഹിത്തിന് മുന്നിലുള്ളത്. ചെന്നൈയില്‍ 69 റണ്‍സ് കൂടി നേടാനായാല്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോഡ് രോഹിത്തിന് സ്വന്തമാക്കാം. 

നേരത്തെ 20-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ക്യാപ്റ്റന്‍ കോഹ്‌ലിയെ മറികടന്ന് രോഹിത് സ്വന്തമാക്കിയിരുന്നു. 

ഒരു സിക്‌സര്‍ റെക്കോഡും രോഹിത്തിനെ ചെന്നൈയില്‍ കാത്തിരിപ്പുണ്ട്. അന്താരാഷ്ട്ര 20-20യില്‍ 100 സിക്‌സറുകളെന്ന റെക്കോഡിന് തൊട്ടടുത്താണ് അദ്ദേഹം. 96 സിക്‌സറുകള്‍ രോഹിത് ഇതുവരെ നേടിയിട്ടുണ്ട്. ഇനി നാലെണ്ണം കൂടി നേടിയാല്‍ ഹിറ്റ്മാന്‍ സിക്‌സറുകളുടെ എണ്ണത്തില്‍ സെഞ്ചുറി തികയ്ക്കും.

ഇനി ചെന്നൈയില്‍ രോഹിത് എട്ടു സിക്‌സറുകള്‍ നേടിയാല്‍ അതും പുതിയൊരു റെക്കോഡാകും. അന്താരാഷ്ട്ര 20-20യില്‍ ഏറ്റവുമധികം സിക്‌സറുകളെന്ന റെക്കോഡാണ് രോഹിത്തിന് സ്വന്തമാകുക. 103 സിക്‌സറുകള്‍ വീതമുള്ള മാര്‍ട്ടിന്‍ ഗുപ്റ്റിലും ക്രിസ് ഗെയ്‌ലുമാണ് ഈ പട്ടികയില്‍ മുന്നില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു