കായികം

ഇത്തിരി മയത്തിലായിക്കൂടെ, വിവാദത്തോട് പ്രതികരിച്ച് കോഹ് ലി

സമകാലിക മലയാളം ഡെസ്ക്

ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞതിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ''ഈ ഇന്ത്യക്കാരെ'' എന്ന് ഊന്നി പറഞ്ഞുള്ള കമന്റിനോട് പ്രതികരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ട്വിറ്ററില്‍ കോഹ് ലി കുറിച്ചു. 

വ്യത്യസ്ത താത്പര്യങ്ങള്‍ സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യത്തിനൊപ്പമാണ് ഞാനും. കുറച്ച് മയത്തില്‍ അതെടുക്കുവെന്നും ആരാധകരോട് കോഹ് ലി പറയുന്നു. കോഹ് ലിയുടെ ഔദ്യോഗിക ആപ്ലിക്കേഷന്റെ പ്രമോഷണല്‍ വീഡിയോയിലായിരുന്നു കോഹ് ലിയുടെ വിവാദ പരാമര്‍ശനം. 

കോഹ് ലിയെ അമിതമായി പുകഴ്ത്തുകയാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരേക്കാള്‍ ഓസീസ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെയാണ് തനിക്ക് ഇഷ്ടം എന്ന ആരാധകന്റെ കമന്റ് വായിച്ച കോഹ് ലി, ആരാധകനോട് ഇന്ത്യയ്ക്ക് പുറത്ത് പോയി ജീവിക്കൂ എന്ന് പറയുകയായിരുന്നു. ആരാധകന്റെ കമന്റ് തന്നെ വ്യക്തിപരമായി വേദനിപ്പിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ ഇന്ത്യന്‍ കളിക്കാരെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഇന്ത്യയില്‍ ജീവിക്കരുത് എന്നായിരുന്നു കോഹ് ലിയുടെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന