കായികം

ഓസ്‌ട്രേലിയയ്ക്ക് രക്ഷയില്ല, സൗത്ത് അഫ്രിക്കയോടും പിടിച്ചു നില്‍ക്കാനായില്ല, പരമ്പര കൈവിട്ടു

സമകാലിക മലയാളം ഡെസ്ക്

രണ്ട് ടീമും തോല്‍ക്കാന്‍ മത്സരിച്ച രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ ജയം പിടിച്ചപ്പോള്‍ തിരിച്ചു വരവിന്റെ പ്രതീക്ഷ ആരാധകര്‍ക്കുള്ളില്‍ ഉടലെടുത്തിരുന്നു. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് മുന്നില്‍ മുട്ടുകുത്തി ഓസ്‌ട്രേലിയ ഈ വര്‍ഷം മറ്റൊരു ഏകദിന പരമ്പര കൂടി അടിയറവ് വെച്ചു. 

40 റണ്‍സിനാണ് സൗത്ത് ആഫ്രിക്ക ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ ഡുപ്ലസിസിന്റേയും ഡേവിഡ് മില്‍നറുടേയും സെഞ്ചുറിയുടെ ബലത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറി പ്രകടനം വിജയ പ്രതീക്ഷ നല്‍കിയെങ്കിലും നിരാശപ്പെടേണ്ടി വന്നു. സ്റ്റോനിസും ചെറുത്ത് നില്‍പ്പ് നടത്തിയെങ്കിലും 40 റണ്‍സ് അകലെ ആതിഥേയരുടെ പോരാട്ടം അവസാനിച്ചു. 

മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്‌റ്റെയ്‌നും റബാഡയുമാണ് ഓസീസിന്റെ തിരിച്ചു വരവ് തടഞ്ഞത്.മൂന്ന് മത്സരങ്ങളില്‍ നിന്ന് 192 റണ്‍സ് നേടിയ മില്ലറാണ് സീരീസിലെ താരം.  ഇതോടെ ഈ വര്‍ഷം ഇത് മൂന്നാം വട്ടമാണ് ഓസീസ് ഏകദിന പരമ്പര തോല്‍ക്കുന്നത്. ഇംഗ്ലണ്ടിനോട് 4-1നും 5-0നും നേരിട്ട തോല്‍വിക്ക് പിന്നാലെയാണ് ഇപ്പോള്‍ സൗത്ത് ആഫ്രിക്കയോട് 2-1ന് തോറ്റിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം