കായികം

വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി-20 ഇന്ന് ; സമ്പൂര്‍ണ ജയം തേടി ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20 മല്‍സരത്തില്‍ സമ്പൂര്‍ണ വിജയം ലക്ഷ്യമിട്ട് ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് മല്‍സരം. രാത്രി ഏഴു മണിക്ക് മല്‍സരം ആരംഭിക്കും. ആദ്യ രണ്ട് മല്‍സരങ്ങളും ജയിച്ച് മൂന്നു മല്‍സര പരമ്പര നേടിയ ഇന്ത്യ ഇന്ന് റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്‍കും. 

ഓസ്‌ട്രേലിയക്കെതിരായ ടൂര്‍ണമെന്റിന് മുന്നോടിയായി റിസര്‍വ് ബെഞ്ചിന്റെ ശക്തി പരിശോധിക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ പേസര്‍മാരായ ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം നല്‍കിടിയ്യുണ്ട്. പേസ് ബൗളര്‍ സിദ്ധാര്‍ത്ഥ് കൗളിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ശ്രേയസ്സ് അയ്യര്‍, ഷഹബാസ് നദീം, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയ താരങ്ങള്‍ അവസരം കാത്ത് ടീമിലുണ്ട്. ഇവരില്‍ മിക്കവരെയും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. നായകന്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ഫോമും ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു. 

അതേസമയം ആശ്വാസ ജയം നേടി സമ്പൂര്‍ണ തോല്‍വിയെന്ന നാണക്കേടില്‍ നിന്നും രക്ഷപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് വിന്‍ഡീസ് ഇന്നിറങ്ങുക ബാറ്റിംഗിലെ ദൗര്‍ബല്യമാണ് വിന്‍ഡീസിനെ വലയ്ക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'